വെള്ളോറ: വെള്ളോറയിലെ പുലിയെ കണ്ടെത്താന്‍ തെരച്ചില്‍ സംഘം രാവിലെ പ്രവര്‍ത്തനം തുടങ്ങി. തളിപ്പറമ്പ് ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ പി.രതീശന്‍രെ നേതൃത്വത്തില്‍ ആര്‍.ആര്‍.ടി അംഗങ്ങള്‍ ഉള്‍പ്പെടെ 30 അംഗ സംഘമാണ് തെരച്ചില്‍ ആരംഭിച്ചത്. ആടുകളെ കടിച്ചുകൊന്നത് പുലിതന്നെയെന്ന് വനംവകുപ്പ് സ്ഥീരീകരിച്ചതിന്റെ അടിസ്ഥാനത്തിലാണ് പുലിയെ കണ്ടെത്താന്‍ പരിശോധന തുടങ്ങിയത്.
ഡ്രോണ്‍ സംവിധാനവും ഉപയോഗിക്കുന്നുണ്ട്. ഈ പരിശോധനക്ക് ശേഷമായിരിക്കും പുലിയെ പിടികൂടാന്‍ കൂടുകള്‍ സ്ഥാപിക്കുക. 24 മണിക്കൂറും വനംവകുപ്പ് സംഘം പ്രദേശത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. വെള്ളോറ, കക്കറ ഭാഗങ്ങളില്‍ സ്ഥാപിച്ച കാമറകിലൊന്നും പുലിയുടെ ദൃശ്യങ്ങല്‍ ഇതേവരെ ലഭിച്ചിട്ടില്ല.
Taliparumb forest department has started inspection