തളിപ്പറമ്പ് : വർഷങ്ങളായി നില നിൽക്കുന്ന കുറുമാത്തൂർ ഭൂമിപ്രശ്നം പരിഹരിച്ചതായി ആർ.ഡി.ഒ. ഓഫീസ് അധികൃതർ താലൂക്ക് വികസന സമിതിയെ അറിയിച്ചു.

ഇത് സംബന്ധിച്ച ഹൈക്കോടതി സ്‌റ്റേ നീക്കം ചെയ്തതായി സീനിയർ സൂപ്രണ്ട് രാധാകൃഷ്ണൻ യോഗത്തെ അറിയിച്ചു. 439 ഏക്കർ വരുന്ന മിച്ചഭൂമിയിലെ കൈവശക്കാരുടെ പ്രശ്നം പരിഹരിക്കുമെന്നും ബാക്കി ഭൂമി താലൂക്ക്ലാൻ്റ് ബോർഡ് ഏറ്റെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഉടൻ തന്നെ അതിൻ്റെ നടപടികൾ ആരംഭിക്കും. 187 ഏക്കറോളം സ്ഥലമാണ് തർക്കത്തിൽ നിലവിലുള്ളത്. വർഷങ്ങളായി നിലവിലുള്ളതാണ് കുറുമാത്തൂരിലെ ഭൂമി പ്രശ്നം.
kurumathoor