കേരള സ്റ്റേറ്റ് എക്‌സൈസ് സ്റ്റാഫ് അസോസിയേഷൻ കണ്ണൂർ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ കണ്ണൂർ സ്പോർട്സ് കൗൺസിൽ ഹാളിൽ വച്ച് ജില്ലയിലെ ലഹരിവിരുദ്ധ ബോധവത്കരണ ക്ലാസ് കൈകാര്യം ചെയ്തുവരുന്ന ജീവനക്കാർക്ക് വിമുക്തി ശില്പശാലയും രക്തദാനം നൽകിയ ജീവനക്കാർക്ക് അനുമോദനവും നൽകി . കണ്ണൂർ ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ ബിനോയ് കുര്യൻ പരിപാടി ഉദ്ഘാടനം ചെയ്തു. പരിപാടിയിൽ എക്‌സൈസ് സ്റ്റാഫ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ശ്രീ സജുകുമാർ ടി മൊമെന്റോ വിതരണം ചെയ്‌തു. സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീ സന്തോഷ് കുമാർ കെ വീശിഷ്ടാതിഥി ആയി സംസാരിച്ചു. ജില്ല സെക്രട്ടറി രാജേഷ് കെ സ്വാഗതം പറഞ്ഞ പരിപാടിക്ക് പ്രസിഡന്റ് സുകേഷ്കുമാർ വി സി അധ്യക്ഷതവഹിച്ചു.അസി. എക്സൈസ് കമ്മിഷണർ ശ്രീ. രാഗേഷ്. ടി, സംഘടന സംസ്ഥാന കൗൺസിലർ മാരായ ഷാജി. വി വി, സുരേഷ്ബാബു എം ബി, മുൻ ജില്ല പ്രസിഡന്റ് രാജീവ് എ പി എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.ജില്ല ട്രഷറർ പ്രനിൽകുമാർ കെ എ നന്ദി പറഞ്ഞു.രാജീവൻ എം, സമീർ കെ കെ, ഷാജി വി വി എന്നിവർ വിമുക്തി ശില്പശാല കൈകാര്യം ചെയ്തു
vimukthi