---
title: "സ്വകാര്യ ടൂറിസ്റ്റ് ഹോമിൽ നടത്തിയ പരിശോധനയിൽ വിൽപ്പനക്കായി സൂക്ഷിച്ച 10 കിലോ കഞ്ചാവ് പിടികൂടി"
english_title: "cannabis"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/289132/cannabis"
published_at: "2025-05-10T09:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/681ec8d08bf92_news-card.jpg"
keywords: []
---

# സ്വകാര്യ ടൂറിസ്റ്റ് ഹോമിൽ നടത്തിയ പരിശോധനയിൽ വിൽപ്പനക്കായി സൂക്ഷിച്ച 10 കിലോ കഞ്ചാവ് പിടികൂടി

> **Lead Summary:** എക്സൈസ് കമ്മീഷണർ സ്‌ക്വാഡ് അംഗം ഗണേഷ് ബാബു പി വി ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കണ്ണൂർ സ്വകാര്യ ടൂറിസ്റ്റ് ഹോമിൽ നടത്തിയ പരിശോധനയിൽ വിൽപ്പനക്കായി സൂക്ഷിച്ച 10 കിലോ ഗ്രാം കഞ്ചാവ് പിടി കൂടി.കണ്ണൂർ എക്സൈസ് എൻഫോർസ്മെൻ്റ് & ആൻ്റി നർക്കോട്ടിക് സക്വാഡിൻ്റെ അധിക ചുമതലയുളള സർക്കിൾ ഇൻസ്‌പെക്ടർ അരുൺ അശോകിന്റെ നേതൃത്വത്തിൽ ആണ് പരിശോധന നടത്തിയത്.

## Article Content

എക്സൈസ് കമ്മീഷണർ സ്‌ക്വാഡ് അംഗം ഗണേഷ് ബാബു പി വി ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കണ്ണൂർ സ്വകാര്യ ടൂറിസ്റ്റ് ഹോമിൽ നടത്തിയ പരിശോധനയിൽ വിൽപ്പനക്കായി സൂക്ഷിച്ച 10 കിലോ ഗ്രാം കഞ്ചാവ് പിടി കൂടി.കണ്ണൂർ എക്സൈസ് എൻഫോർസ്മെൻ്റ് & ആൻ്റി നർക്കോട്ടിക് സക്വാഡിൻ്റെ അധിക ചുമതലയുളള സർക്കിൾ ഇൻസ്‌പെക്ടർ അരുൺ അശോകിന്റെ നേതൃത്വത്തിൽ ആണ് പരിശോധന നടത്തിയത്.

ഒറീസ്സ സ്വദേശികളായ ഉപേന്ദ്ര നായക്(27), ബിശ്വ ജിത് കണ്ടെത്രയാ(19) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഒറീസ്സയിൽ നിന്നും വൻ തോതിൽ കഞ്ചാവ് കേരളത്തിൽ എത്തിച്ചു വിൽപ്പന നടത്തുന്ന സംഘത്തിൽ പ്പെട്ടവരാണ് പിടിയിലായത്. ഒരീസയിൽ നിന്നും കേരളത്തിൽ എത്തി സംശയം തോന്നാതിരിക്കാൻ പല വിധ ജോലികൾ ചെയ്യുന്നതാണ് ഇവരുടെ രീതി.

നാട്ടിൽ നിന്നും കേരളത്തിലേക്ക് മടങ്ങുമ്പോൾ കഞ്ചാവുവുമായാണ് ഇവർ എത്തുന്നത്. ഇതര സംസ്ഥാനത്തു നിന്നും കഞ്ചാവ് എത്തിക്കുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ എക്സൈസിന്റെ നിരീക്ഷണത്തിലായിരുന്നു ഇവർ. പ്രതികളെ കണ്ട് പിടിക്കുന്നതിനു കേരള ATS ഇന്റെ സഹായം ലഭിച്ചിട്ടുള്ളതാണ്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/289132/cannabis)