---
title: "സ്വകാര്യാശുപത്രിയിലെ ജീവനക്കാരുടെ വില പിടിപ്പുള്ള മൂന്നു ഫോണുകൾ കവർന്ന പ്രതിയെ തിരിച്ചറിഞ്ഞു"
english_title: "Theft "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/289215/theft"
published_at: "2025-05-10T14:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/681f1b255b033_Theft.jpg"
keywords: []
---

# സ്വകാര്യാശുപത്രിയിലെ ജീവനക്കാരുടെ വില പിടിപ്പുള്ള മൂന്നു ഫോണുകൾ കവർന്ന പ്രതിയെ തിരിച്ചറിഞ്ഞു

> **Lead Summary:** **പയ്യന്നൂർ: **പയ്യന്നൂരിൽ സ്വകാര്യാശുപത്രിയിലെ ജീവനക്കാരുടെ വില പിടിപ്പുള്ള മൂന്നു ഫോണുകൾ കവർന്ന പ്രതിയെ പോലീസ് തിരിച്ചറിഞ്ഞു. മോഷണത്തിന് ശേഷം കർണ്ണാടകയിലേക്ക് കടന്ന പ്രതിയെ സൈബർ സെല്ലിൻ്റെ സഹായത്തോടെയാണ് പയ്യന്നൂർ പോലീസ് തിരിച്ചറിഞ്ഞത്. ഇയാൾ നേരത്തെ പയ്യന്നൂരിന് സമീപം താമസിച്ചിരുന്നു ഇപ്പോൾ മംഗലാപുരത്ത് താമസിച്ച് മോഷണം നടത്തി മുങ്ങുകയാണ് പതിവ്. ഇയാളെ പിടികൂടാൻ പോലീസ് ശ്രമം തുടങ്ങി. ഇക്കഴിഞ്ഞ നാലാം തീയതി ഉച്ചക്ക് 1.30 മണിക്കും 2 മണിക്കുമിടയിലാണ്

## Article Content

**പയ്യന്നൂർ: **പയ്യന്നൂരിൽ സ്വകാര്യാശുപത്രിയിലെ ജീവനക്കാരുടെ വില പിടിപ്പുള്ള മൂന്നു ഫോണുകൾ കവർന്ന പ്രതിയെ പോലീസ് തിരിച്ചറിഞ്ഞു. മോഷണത്തിന് ശേഷം കർണ്ണാടകയിലേക്ക് കടന്ന പ്രതിയെ സൈബർ സെല്ലിൻ്റെ സഹായത്തോടെയാണ് പയ്യന്നൂർ പോലീസ് തിരിച്ചറിഞ്ഞത്. ഇയാൾ നേരത്തെ പയ്യന്നൂരിന് സമീപം താമസിച്ചിരുന്നു ഇപ്പോൾ മംഗലാപുരത്ത് താമസിച്ച് മോഷണം നടത്തി മുങ്ങുകയാണ് പതിവ്. ഇയാളെ പിടികൂടാൻ പോലീസ് ശ്രമം തുടങ്ങി. ഇക്കഴിഞ്ഞ നാലാം തീയതി ഉച്ചക്ക് 1.30 മണിക്കും 2 മണിക്കുമിടയിലാണ്

പയ്യന്നൂർ മൂരി കൊവ്വലിൽ പ്രവർത്തിക്കുന്ന അനാ മയ ആശുപത്രിയിലെ നഴ്സുമാരായ പരിയാരം കുറ്റ്യേരിയിലെ സന്ധ്യാവിനോദ് ,ചെറുപുഴയിലെ സാന്ദ്ര, നിധി ജോസഫ് എന്നിവരുടെ ഫോണുകൾ മോഷണം പോയത്.ഡ്യൂട്ടിക്കിടെആശുപത്രിയുടെ റിസപ്ഷനിൽ സൂക്ഷിച്ച 54,000 രൂപ വിലവരുന്ന മൂന്നു ഫോണുകളാണ് പ്രതി കവർന്നത്. ആശുപത്രി കൗണ്ടറിന് സമീപത്ത് ഒരാൾ കുറേ സമയം ചുറ്റി തിരിയുന്നത് ശ്രദ്ധയിൽപ്പെട്ടിരുന്നുവെങ്കിലും മോഷണത്തിനാണെന്ന് ജീവനക്കാർ കരുതിയില്ല. ജീവനക്കാർകൗണ്ടറിൽ നിന്നും മാറിയ തക്കത്തിൽ മൂന്ന് മൊബൈൽ ഫോണുകളുമായി മോഷ്ടാവ് കടന്നു കളഞ്ഞു. മോഷ്ടാവിൻ്റെ ദൃശ്യം ആശുപത്രിയിലെ നിരീക്ഷണ ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. ഇയാൾ നേരത്തെയും ചില മോഷണങ്ങളിൽ പ്രതിയാണെന്ന് പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.

നഴ്സ് സന്ധ്യാ വിനോദിൻ്റെ പരാതിയിൽ കേസെടുത്ത പോലീസ് അന്വേഷണത്തിനിടെയാണ് മോഷ്ടാവിനെ തിരിച്ചറിഞ്ഞത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/289215/theft)