പഴയങ്ങാടി: മുട്ടത്ത് റോഡരികിൽ സ്ഥാപിച്ച കൊടിമരം നശിപ്പിച്ചതിന്റെ പേരിൽ മുസ്ലീം ലീഗ്- എഡിപി.ഐ സംഘർഷത്തെ തുടർന്ന് ഇരുവിഭാഗത്തിൻ്റെയും പരാതിയിൽ പോലീസ് മൂന്ന് കേസുകൾ രജിസ്റ്റർ ചെയ്തു.ലീഗ് പ്രവർത്തകൻ മാടായി മുട്ടത്തെആറ്റകോയ (34) യെ അക്രമിച്ച പരാതിയിൽ എസ്. ഡി.പി.ഐ പ്രവർത്തകരായ ഷറഫുദ്ധീൻ, അൽസഫർ, സുഹൈൽ, നിസാർ, ഷായിഷ്, നബീൽ തുടങ്ങിയവർക്കെതിരെയും എസ്.ഡി.പി.ഐ പ്രവർത്തകൻ മുട്ടത്തെ സമീറ മൻസിലിൽ ഷറഫുദ്ദീനെ (28) കത്തികാണിച്ച് ഭീഷണിപ്പെടുത്തി വീട്ടിൽ നിന്നും പിടിച്ചിറക്കി കൊണ്ടുപോയി മർദ്ദിച്ചതിൽ മുട്ടം പാലക്കോട്ടെ ആലം, ശുക്കൂർ, ആറ്റക്കോയ, ഷംസീർ, നാസർ എന്നീ ലീഗ് പ്രവർത്തകർക്കെതിരെയുമാണ് കേസെടുത്തിരിക്കുന്നത്.ലീഗ് പ്രവർത്തകർ ആറ്റകോയയുടെ കട തകർക്കുകയും ഭക്ഷ്യവസ്തുക്കളും ഫർണിച്ചറുകളും നശിപ്പിച്ച സംഘം മേശവലിപ്പിൽ സൂക്ഷിച്ച 12, 200 രൂപയും കവർന്നതായ പരാതിയിൽ മൂന്നാമത്തെ കേസും പഴയങ്ങാടി പോലീസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
case against 11 people