---
title: "പോലീസ് ഉദ്യോഗസ്ഥനെ തളളിയിട്ട് ഭീഷണിപ്പെടുത്തി കൃത്യനിർവ്വഹണം തടസപ്പെടുത്തിയ യുവാവിനെതിരെ കേസ്"
english_title: "case against ashraf"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/80926/case-against-ashraf"
published_at: "2022-11-18T16:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63776156a1c09_cm.jpg"
keywords: []
---

# പോലീസ് ഉദ്യോഗസ്ഥനെ തളളിയിട്ട് ഭീഷണിപ്പെടുത്തി കൃത്യനിർവ്വഹണം തടസപ്പെടുത്തിയ യുവാവിനെതിരെ കേസ്

> **Lead Summary:** **തളിപ്പറമ്പ്: **മദ്യലഹരിയിൽ വീട്ടിൽ അക്രമം നടത്തുന്നുവെന്ന് പോലീസ് സ്റ്റേഷനിൽ വിളിച്ചറിയിച്ചതിനെ തുടർന്ന് അന്വേഷിക്കാൻ ചെന്ന പോലീസ് ഉദ്യോഗസ്ഥനെ തളളിയിട്ട് ഭീഷണിപ്പെടുത്തി കൃത്യനിർവ്വഹണം തടസപ്പെടുത്തിയ യുവാവിനെതിരെ കേസ്.കുറുമാത്തൂർ പൊക്കുണ്ട് കൂനം സ്വദേശി പി.വി.അഷറഫിനെതിരെയാണ് തളിപ്പറമ്പ് സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ. പുഷ്പരാജിൻ്റെ പരാതിയിൽ പോലീസ് കേസെടുത്തത്.ഇന്നലെ രാത്രി 7 മണിയോടെയാണ് സംഭവം. മദ്യലഹരിയിൽ വീട്ടിലെത്തിയ പ്രതി അക്രമം കാണിക്കുകയും ഭാര്യയെ മർദ്ദിക്കുകയും ചെയ്യുന്നതിനിടെ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് സംഘത്തിൻ്റെ കൃത്യനിർവ്വഹണം തടസപ്പെടുത്തുകയും ഭീഷണിപ്പെടുത്തുകയുമായിരുന്നു.

## Article Content

**തളിപ്പറമ്പ്: **മദ്യലഹരിയിൽ വീട്ടിൽ അക്രമം നടത്തുന്നുവെന്ന് പോലീസ് സ്റ്റേഷനിൽ വിളിച്ചറിയിച്ചതിനെ തുടർന്ന് അന്വേഷിക്കാൻ ചെന്ന പോലീസ് ഉദ്യോഗസ്ഥനെ തളളിയിട്ട് ഭീഷണിപ്പെടുത്തി കൃത്യനിർവ്വഹണം തടസപ്പെടുത്തിയ യുവാവിനെതിരെ കേസ്.കുറുമാത്തൂർ പൊക്കുണ്ട് കൂനം സ്വദേശി പി.വി.അഷറഫിനെതിരെയാണ് തളിപ്പറമ്പ് സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ. പുഷ്പരാജിൻ്റെ പരാതിയിൽ പോലീസ് കേസെടുത്തത്.ഇന്നലെ രാത്രി 7 മണിയോടെയാണ് സംഭവം. മദ്യലഹരിയിൽ വീട്ടിലെത്തിയ പ്രതി അക്രമം കാണിക്കുകയും ഭാര്യയെ മർദ്ദിക്കുകയും ചെയ്യുന്നതിനിടെ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് സംഘത്തിൻ്റെ കൃത്യനിർവ്വഹണം തടസപ്പെടുത്തുകയും ഭീഷണിപ്പെടുത്തുകയുമായിരുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/80926/case-against-ashraf)