---
title: "ഹൈക്കോടതി ഇടപെടൽ; തളിപ്പറമ്പ് ദേശീയപാതയിലെ കുഴികൾ ടാർ ചെയ്ത് അടച്ചു"
english_title: "national highway in thalipparmba"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/61027/national-highway-in-thalipparmba"
published_at: "2022-08-11T16:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62f4e03c4d153_vac.jpg"
keywords: []
---

# ഹൈക്കോടതി ഇടപെടൽ; തളിപ്പറമ്പ് ദേശീയപാതയിലെ കുഴികൾ ടാർ ചെയ്ത് അടച്ചു

> **Lead Summary:** **തളിപ്പറമ്പ്:** ദേശീയപാതയിലെ കുഴികള്‍ ടാര്‍ ചെയ്ത് അടച്ചു തുടങ്ങി. ഒരാഴ്ചക്കകം കുഴികള്‍ മൂടണമെന്ന ഹൈക്കോടതിയുടെ ഉത്തരവിനെ തുടര്‍ന്നാണ് തളിപ്പറമ്പിലെ കുഴികള്‍ മൂടിയത്. തളിപ്പറമ്പില്‍ തൃച്ചംബരം ഏഴാം മൈല്‍ ബസ് സ്റ്റാന്‍ഡിന് എതിര്‍വശത്ത്, ഹൈവേ പളളിക്ക് സമീപം, ലൂര്‍ദ് ഹോസ്പിറ്റലിന് സമീപം, ചിറവക്ക്, കുപ്പം തുടങ്ങിയ സ്ഥലങ്ങളിലാണ് ദേശീയ പാതയില്‍ കുഴികള്‍ ഉണ്ടായിരുന്നത്. കഴിഞ്ഞ ദിവസം രാവിലെ മുതലാണ് കുഴികള്‍ ടാര്‍ ചെയ്ത് അടച്ച് തുടങ്ങിയത്. മഴക്കാലം കനത്തതോടെയാണ് തളിപ്പറമ്പ് ദേശീയപാതയില്‍ നിരവധി കുഴികള്‍ രൂപപ്പെട്ടത്. ഇതോടെ നിരവധി ചെറുവാഹനങ്ങളും ഇരു ചക്രവാഹനങ്ങളും അപകടത്തില്‍പ്പെടുന്നതും പതിവായിരുന്നു. ഏഴ് വര്‍ഷം മുമ്പ് ദേശീയ പാത നവീകരിച്ച് പൂര്‍ണ്ണമായി ടാര്‍ ചെയ്തതിന് ശേഷം പാച്ച് വര്‍ക്ക് മാത്രമാണ് നടന്നത്. ഇതാണ് കൂടുതല്‍ ഭാഗങ്ങളില്‍ റോഡ് തകരാനിടയായത്.

## Article Content

**തളിപ്പറമ്പ്:** ദേശീയപാതയിലെ കുഴികള്‍ ടാര്‍ ചെയ്ത് അടച്ചു തുടങ്ങി. ഒരാഴ്ചക്കകം കുഴികള്‍ മൂടണമെന്ന ഹൈക്കോടതിയുടെ ഉത്തരവിനെ തുടര്‍ന്നാണ് തളിപ്പറമ്പിലെ കുഴികള്‍ മൂടിയത്. തളിപ്പറമ്പില്‍ തൃച്ചംബരം ഏഴാം മൈല്‍ ബസ് സ്റ്റാന്‍ഡിന് എതിര്‍വശത്ത്, ഹൈവേ പളളിക്ക് സമീപം, ലൂര്‍ദ് ഹോസ്പിറ്റലിന് സമീപം, ചിറവക്ക്, കുപ്പം തുടങ്ങിയ സ്ഥലങ്ങളിലാണ് ദേശീയ പാതയില്‍ കുഴികള്‍ ഉണ്ടായിരുന്നത്. കഴിഞ്ഞ ദിവസം രാവിലെ മുതലാണ് കുഴികള്‍ ടാര്‍ ചെയ്ത് അടച്ച് തുടങ്ങിയത്. മഴക്കാലം കനത്തതോടെയാണ് തളിപ്പറമ്പ് ദേശീയപാതയില്‍ നിരവധി കുഴികള്‍ രൂപപ്പെട്ടത്. ഇതോടെ നിരവധി ചെറുവാഹനങ്ങളും ഇരു ചക്രവാഹനങ്ങളും അപകടത്തില്‍പ്പെടുന്നതും പതിവായിരുന്നു. ഏഴ് വര്‍ഷം മുമ്പ് ദേശീയ പാത നവീകരിച്ച് പൂര്‍ണ്ണമായി ടാര്‍ ചെയ്തതിന് ശേഷം പാച്ച് വര്‍ക്ക് മാത്രമാണ് നടന്നത്. ഇതാണ് കൂടുതല്‍ ഭാഗങ്ങളില്‍ റോഡ് തകരാനിടയായത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/61027/national-highway-in-thalipparmba)