ഖാദി മേള; ജില്ലാതല ഉദ്ഘാടനം നടന്നു

ഖാദി മേള; ജില്ലാതല ഉദ്ഘാടനം നടന്നു
Aug 8, 2022 09:25 PM | By Thaliparambu Editor

‘ഖാദി പഴയ ഖാദിയല്ല’ എന്ന സന്ദേശവുമായി പുതിയ ഉൽപന്നങ്ങളുമായി ഓണത്തെ വരവേൽക്കാൻ ഖാദി ബോർഡ്. കേരള ഖാദി ഗ്രാമവ്യവസായ ബോർഡും അംഗീകൃത ഖാദി സ്ഥാപനങ്ങളും ചേർന്ന് സംഘടിപ്പിക്കുന്ന ഓണം ഖാദി മേളയുടെ ജില്ലാതല ഉദ്ഘാടനം ഖാദി ബോർഡ് വൈസ് ചെയർമാൻ


പി ജയരാജൻ നിർവ്വഹിച്ചു. ഖാദി വസ്ത്രത്തിന്റെ ജിഎസ്ടി സർക്കാർ സഹായത്തോടെ ഒഴിവാക്കാൻ ശ്രമിക്കുമെന്ന് പി ജയരാജൻ പറഞ്ഞു. ദേശീയ പതാകയുടെ നിർമ്മാണം ഖാദി സ്ഥാപനങ്ങൾക്ക് മാത്രമായി പരിമിതപ്പെടുത്താൻ ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് നിവേദനം നൽകിയതായും അദ്ദേഹം അറിയിച്ചു. ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി പയ്യന്നൂർ ഖാദി കേന്ദ്രം നിർമ്മിച്ച ദേശീയ പതാക, ഖാദി ബോർഡിന്റെ പുതിയ ഉൽപ്പന്നമായ ഡോക്ടേർസ് കോട്ട് എന്നിവയുടെ പ്രകാശനവും പി ജയരാജൻ നിർവ്വഹിച്ചു. ആശുപത്രി ജീവനക്കാർക്കായി ഖാദി തുണിയിൽ രൂപകൽപന ചെയ്ത കോട്ട് പരിയാരം ഗവ മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ. കെ സുധീപ് ഏറ്റുവാങ്ങി. ഖാദി ബോർഡ് പുറത്തിറക്കിയ പുതിയ ഉൽപ്പന്നങ്ങൾ ജില്ലാ അഗ്രി ഹോർട്ടി കൾച്ചർ സൊസൈറ്റി വൈസ് പ്രസിഡണ്ട് ബി പി റൗഫ്, സോമൻ നമ്പ്യാർ എന്നിവരും ഏറ്റുവാങ്ങി.


ആഗസ്റ്റ് 15ന് കണ്ണൂർ മഹാത്മാ മന്ദിരത്തിൽ ഖാദി കസ്റ്റമേഴ്സ് മീറ്റ് സംഘടിപ്പിക്കും. ഒരു കുടുംബത്തിൽ ഒരു ജോഡി ഖാദി വസ്ത്രമെങ്കിലും എത്തിക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഓണത്തോടനുബന്ധിച്ച് ഖാദി ഉൽപ്പന്നങ്ങൾക്ക് 30 ശതമാനം വരെ ഗവ. റിബേറ്റ് നൽകും. വിവാഹ വസ്ത്രങ്ങൾ, സിൽക്ക് സാരികൾ, കുഞ്ഞുടുപ്പുകൾ, ചുരിദാർ ടോപ്പുകൾ, പാന്റ് പീസ്, റെഡിമെയ്ഡ് വസ്ത്രങ്ങൾ, ദോത്തി, മെത്ത, തേൻ, തേൻ ഉൽപ്പന്നങ്ങൾ, സൗന്ദര്യ വർധക വസ്തുക്കൾ, കരകൗശല ഉൽപ്പന്നങ്ങൾ തുടങ്ങിയവ മേളയിലുണ്ട്. സർക്കാർ-അർദ്ധ സർക്കാർ ജീവനക്കാർക്ക് ഒരു ലക്ഷം രൂപ വരെ ക്രഡിറ്റ് സൗകര്യം ലഭിക്കും. ഖാദി സൗഭാഗ്യ കേന്ദ്രത്തിൽ പത്ത് സ്റ്റാളുകളിലായി സജീകരിച്ച ഔട്ട്ലെറ്റുകളിൽ തേൻ, തേങ്ങ വെന്തെണ്ണ, അച്ചാർ, ചാമ അരി, ലിൻ സീഡ്, കമ്പ റവ, നവര അരി, മുളയരി തുടങ്ങി നൂറിൽപ്പരം പരമ്പരാഗത ഗ്രാമീണ ഉൽപ്പന്നങ്ങളുമുണ്ട്.


കണ്ണൂർ ഖാദി സൗഭാഗ്യ കേന്ദ്രത്തിൽ നടന്ന ചടങ്ങിൽ രാമചന്ദ്രൻ കടന്നപ്പള്ളി എംഎൽഎ അധ്യക്ഷത വഹിച്ചു. കണ്ണൂർ കോർപ്പറേഷൻ സ്ഥിരം സമിതി അധ്യക്ഷൻ സുരേഷ് ബാബു എളയാവൂർ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ ഇ കെ പത്മനാഭൻ, ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസ് പ്രൊജക്ട് ഓഫീസർ ഐ കെ അജിത് കുമാർ, ഖാദി ഡയറക്ടർ കെ വി ഗിരീഷ് കുമാർ, കേരള വില്ലേജ് ഇൻഡസ്ട്രീസ് ഫെഡറേഷൻ ജോയിൻ സെക്രട്ടറി ഇ ഐ ബാലൻ, ഫർക്ക ഗ്രാമോദയ ഖാദി സംഘം സെക്രട്ടറി പി കെ സന്തോഷ്, പയ്യന്നൂർ ഖാദി കേന്ദ്രം ഡയറക്ടർ ടി സി മാധവൻ നമ്പൂതിരി, കണ്ണൂർ സർവ്വോദയ സംഘം സെക്രട്ടറി പി പ്രസാദ്, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ എ രതീശൻ, എം പി ഷാനി വിനോദ് കുമാർ, കെ കെ രാജേഷ്, റോയ് ജോസഫ്, കെ കെ സന്തോഷ് എന്നിവർ സംബന്ധിച്ചു. മേള സെപ്റ്റംബർ 7ന് സമാപിക്കും.

Khadi fair

Next TV

Related Stories
യുഡിഎഫിന് ഉജ്ജ്വല വിജയം ഉറപ്പ്: അഡ്വ: മാര്‍ട്ടിന്‍ ജോര്‍ജ്ജ്

Apr 26, 2024 09:27 PM

യുഡിഎഫിന് ഉജ്ജ്വല വിജയം ഉറപ്പ്: അഡ്വ: മാര്‍ട്ടിന്‍ ജോര്‍ജ്ജ്

യുഡിഎഫിന് ഉജ്ജ്വല വിജയം ഉറപ്പ്: അഡ്വ: മാര്‍ട്ടിന്‍ ജോര്‍ജ്ജ്...

Read More >>
രണ്ടിടങ്ങളിലായി കോൺഗ്രസ് പ്രവർത്തകർക്ക് മർദ്ദനം: 25 സിപിഎമ്മുകാർക്കെതിരെ കേസ്

Apr 26, 2024 09:25 PM

രണ്ടിടങ്ങളിലായി കോൺഗ്രസ് പ്രവർത്തകർക്ക് മർദ്ദനം: 25 സിപിഎമ്മുകാർക്കെതിരെ കേസ്

രണ്ടിടങ്ങളിലായി കോൺഗ്രസ് പ്രവർത്തകർക്ക് മർദ്ദനം: 25 സിപിഎമ്മുകാർക്കെതിരെ...

Read More >>
എലി വിഷം കഴിച്ച് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു

Apr 26, 2024 09:22 PM

എലി വിഷം കഴിച്ച് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു

എലി വിഷം കഴിച്ച് ചികിത്സയിലായിരുന്ന വീട്ടമ്മ...

Read More >>
തളിപ്പറമ്പ് കുപ്പത്ത് എഴുപത്തി മൂന്നാം ബൂത്ത് ഏജന്റിന് നേരെ മർദ്ദനം: പിന്നിൽ മുസ്ലിംലീഗ് പ്രവർത്തകർ എന്ന് ആരോപണം

Apr 26, 2024 09:17 PM

തളിപ്പറമ്പ് കുപ്പത്ത് എഴുപത്തി മൂന്നാം ബൂത്ത് ഏജന്റിന് നേരെ മർദ്ദനം: പിന്നിൽ മുസ്ലിംലീഗ് പ്രവർത്തകർ എന്ന് ആരോപണം

തളിപ്പറമ്പ് കുപ്പത്ത് എഴുപത്തി മൂന്നാം ബൂത്ത് ഏജന്റിന് നേരെ മർദ്ദനം: പിന്നിൽ മുസ്ലിംലീഗ് പ്രവർത്തകർ എന്ന്...

Read More >>
വാഹന പരിശോധനയ്ക്കിടെ കഞ്ചാവും മയക്കുമരുന്നുമായി യുവാവ് പിടിയിലായി

Apr 26, 2024 02:59 PM

വാഹന പരിശോധനയ്ക്കിടെ കഞ്ചാവും മയക്കുമരുന്നുമായി യുവാവ് പിടിയിലായി

വാഹന പരിശോധനയ്ക്കിടെ കഞ്ചാവും മയക്കുമരുന്നുമായി യുവാവ്...

Read More >>
കോഴിക്കോട് സിപിഐഎം ബൂത്ത് ഏജന്റ് കുഴഞ്ഞുവീണു മരിച്ചു

Apr 26, 2024 02:37 PM

കോഴിക്കോട് സിപിഐഎം ബൂത്ത് ഏജന്റ് കുഴഞ്ഞുവീണു മരിച്ചു

കോഴിക്കോട് സിപിഐഎം ബൂത്ത് ഏജന്റ് കുഴഞ്ഞുവീണു...

Read More >>
Top Stories