---
title: "കോൺഗ്രസ് നേതാവ് ഇ കെ ഗോവിന്ദൻ നമ്പ്യാരുടെ മൂന്നാം ചരമവാർഷിക ദിനാചരണസമ്മേളനം സംഘടിപ്പിച്ചു"
english_title: "e k govindan nambiar"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/52251/e-k-govindan-nambiar"
published_at: "2022-07-01T11:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62be928b4e971_vac.jpg"
keywords: []
---

# കോൺഗ്രസ് നേതാവ് ഇ കെ ഗോവിന്ദൻ നമ്പ്യാരുടെ മൂന്നാം ചരമവാർഷിക ദിനാചരണസമ്മേളനം സംഘടിപ്പിച്ചു

> **Lead Summary:** **പരിയാരം: **ഇ കെ ജീ യുടെ കോൺഗ്രസ്സ് പ്രവർത്തന ശൈലി പുതിയ തലമുറ മാതൃകയാക്കണമെന്ന് ഡിസിസി പ്രസിഡൻ്റ് അഡ്വ: മാർട്ടിൻ ജോർജ് അഭിപ്രായപ്പെട്ടു.

## Article Content

**പരിയാരം: **ഇ കെ ജീ യുടെ കോൺഗ്രസ്സ് പ്രവർത്തന ശൈലി പുതിയ തലമുറ മാതൃകയാക്കണമെന്ന് ഡിസിസി പ്രസിഡൻ്റ് അഡ്വ: മാർട്ടിൻ ജോർജ് അഭിപ്രായപ്പെട്ടു.

മുതിർന്ന മാധ്യമ പ്രവർത്തകനും കോൺഗ്രസ് നേതാവുമായ പരിയാരത്തെ ഇ കെ ഗോവിന്ദൻ നമ്പ്യാരുടെ മൂന്നാം ചരമവാർഷിക ദിനാചരണസമ്മേളനം ഉൽഘടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുൻ പഞ്ചായത്ത് അംഗം പി.വി.ഗോപാലൻ അധ്യക്ഷത വഹിച്ചു. മാധ്യമ പ്രവർത്തകനും തിരക്കഥാകൃത്തുമായ സദാശിവൻ ഇരിങ്ങലിനെ ചടങ്ങിൽ ആദരിച്ചു.  ഡിസിസി ജനറൽ സെക്രട്ടറി മുഹമ്മദ് ഫൈസൽ മുഖ്യ പ്രഭാഷണം നടത്തി.

ഡി സി സി സെക്രട്ടറിമാരായ ഇ. ടി.രാജീവൻ , എ.ഡി.സാബുസ് ,ജയ്ഹിന്ദ് ചാരിറ്റി സെൻറർ ചെയർമാൻ കെ.വി.ടി മുഹമ്മദ് കുഞ്ഞി, പി ആനന്ദകുമാർ, ഇ.വിജയൻ മാസ്റ്റർ, സദാശിവൻ ഇരിങ്ങൽ, കെ.പി.അബ്ദുൾസലാം കെ.രാമകൃഷ്ണൻ, ഐ.വി. കുഞ്ഞിരാമൻ, പി.വി.സജീവൻ എന്നിവർ സംസാരിച്ചു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/52251/e-k-govindan-nambiar)