---
title: "വിവാഹവാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച് 30 ലക്ഷം തട്ടിയെടുത്ത യുവാവിനെതിരെ പഴയങ്ങാടി പോലീസ് കേസെടുത്തു"
english_title: "pazhayangadi police case"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/43334/pazhayangadi-police-case"
published_at: "2022-05-17T18:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62839bbc8c0c2_,.jpg"
keywords: []
---

# വിവാഹവാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച് 30 ലക്ഷം തട്ടിയെടുത്ത യുവാവിനെതിരെ പഴയങ്ങാടി പോലീസ് കേസെടുത്തു

> **Lead Summary:** **പഴയങ്ങാടി:** ഗൾഫിൽ ജോലിക്കിടെ പരിചയപ്പെട്ട യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച ശേഷം 30 ലക്ഷത്തോളം രൂപ തട്ടിയെടുത്ത യുവാവിനെതിരെ പരാതിയിൽ പഴയങ്ങാടി പോലീസ് കേസെടുത്തു.

## Article Content

**പഴയങ്ങാടി:** ഗൾഫിൽ ജോലിക്കിടെ പരിചയപ്പെട്ട യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച ശേഷം 30 ലക്ഷത്തോളം രൂപ തട്ടിയെടുത്ത യുവാവിനെതിരെ പരാതിയിൽ പഴയങ്ങാടി പോലീസ് കേസെടുത്തു.

പഴയങ്ങാടി കൊട്ടില ഏഴോം മൂല സ്വദേശിയായ പ്രവാസി മർസൂക്കിനെ (26) തിരെയാണ് പോലീസ് കേസെടുത്തത്.വിദേശത്ത് ജോലിക്കിടെ പരിചയപ്പെട്ട കോഴിക്കോട് ചിറ്റടിത്താഴം സ്വദേശിനിയായ 26കാരിയുടെ പരാതിയിലാണ് കേസെടുത്തത്.

2021 മുതൽ വിവാഹ വാഗ്ദാനം നൽകി ഇയാൾ ഗൾഫിലെ അപ്പാർട്ട്മെൻ്റിൽ വെച്ച് പീഡിപ്പിക്കുകയും ഇക്കാലയളവിൽ പണവും സ്വർണ്ണവുമായി 30 ലക്ഷം രൂപയോളം തട്ടിയെടുത്ത യുവാവ് നാട്ടിലേക്ക് മുങ്ങിയതോടെ യുവാവിൻ്റെഏഴോം മൂലയിലെ വീട്ടിലെത്തി കാണാത്തതിനെ തുടർന്ന് യുവതി പരാതിയുമായി പഴയങ്ങാടി പോലീസിനെ സമീപിക്കുകയായിരുന്നു. പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. യുവാവ് നാട്ടിൽ നിന്ന് മുങ്ങിയിരിക്കുകയാണ്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/43334/pazhayangadi-police-case)