---
title: "ഹൈമാസ്റ്റ് ലൈറ്റ്  കത്തിക്കാത്തതിൽ റീത്ത് വെച്ച് പ്രതിഷേധിച്ചു "
english_title: "highmast light issue"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/42794/highmast-light-issue"
published_at: "2022-05-14T19:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/627fb2718e4f5_Untitled-2 web-Recovered.jpg"
keywords: []
---

# ഹൈമാസ്റ്റ് ലൈറ്റ്  കത്തിക്കാത്തതിൽ റീത്ത് വെച്ച് പ്രതിഷേധിച്ചു 

> **Lead Summary:** **കണ്ണപുരം: **എംഎൽഎഫണ്ട് മുഖേന കണ്ണപുരം ചൈനാക്ലേ റോഡിൽ സ്ഥാപിച്ചിട്ടുള്ള ഹൈമാസ്റ്റ് ലൈറ്റ് പ്രകാശിപ്പിക്കാൻ അധികൃതർ നടപടി സ്വീകരിക്കാത്തതിൽ കണ്ണപുരത്തെ കോൺഗ്രസ് പ്രവർത്തകർ ഹൈമാസ്റ്റ് തൂണിൽ റീത്ത് വെച്ച് പ്രതിഷേധിച്ചു. പഞ്ചായത്ത് അധികൃതർ ഇലക്ട്രിസിറ്റി ബോർഡിൽ പണം അടക്കാത്തത്തിന്റെ പേരിൽ പലതവണ ലൈറ്റ് കത്താത്ത അവസ്ഥയിലായിരുന്നു.

## Article Content

**കണ്ണപുരം: **എംഎൽഎഫണ്ട് മുഖേന കണ്ണപുരം ചൈനാക്ലേ റോഡിൽ സ്ഥാപിച്ചിട്ടുള്ള ഹൈമാസ്റ്റ് ലൈറ്റ് പ്രകാശിപ്പിക്കാൻ അധികൃതർ നടപടി സ്വീകരിക്കാത്തതിൽ കണ്ണപുരത്തെ കോൺഗ്രസ് പ്രവർത്തകർ ഹൈമാസ്റ്റ് തൂണിൽ റീത്ത് വെച്ച് പ്രതിഷേധിച്ചു. പഞ്ചായത്ത് അധികൃതർ ഇലക്ട്രിസിറ്റി ബോർഡിൽ പണം അടക്കാത്തത്തിന്റെ പേരിൽ പലതവണ ലൈറ്റ് കത്താത്ത അവസ്ഥയിലായിരുന്നു.

നാട്ടുകാർ ചേർന്ന് പലതവണ പണം അടച്ചാണ് ഇതിനുമുമ്പ് ലൈറ്റ് പ്രകാശിപ്പിച്ചത്. ഒരു മാസത്തോളമായി ഇലക്ട്രിക് ചാർജ് അടക്കാൻ ആരും തയ്യാറാകാത്തതിനാൽ കെ എസ് ഇ ബി ഫ്യൂസ് ഊരുകയാണുണ്ടായത്. പ്രതിഷേധ പരിപാടി കല്യാശ്ശേരി ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറ് കാപ്പാടൻ ശശിധരൻ റീത്ത് വെച്ച് ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് പ്രസിഡൻറ് രാജേഷ് പാലങ്ങാട്ട് അധ്യക്ഷത വഹിച്ചു.

ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റുമാരായ എം നാരായണൻ, പി ബാലറാം, ജനറൽ സെക്രട്ടറിമാരായ സി ടി അമീറലി, സി അംബ്രോസ് യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് പ്രജീഷ് കീഴറ, പി ജയചന്ദ്രൻ, ഷാജി കാവുങ്കൽ, കെ വി ഷക്കീർ, എൻ അനന്തൻ എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/42794/highmast-light-issue)