ചത്ത പശുക്കളുടെ പോസ്റ്റ്‌ മോർട്ടം നടത്തി

ചത്ത പശുക്കളുടെ പോസ്റ്റ്‌ മോർട്ടം നടത്തി
Jun 17, 2025 10:05 PM | By Sufaija PP

തളിപ്പറമ്പ:വൈദ്യുതി ആഘാതമേറ്റ് ചത്ത കറവ പശുക്കളെ പോസ്റ്റ്മോർട്ടം നടത്തി സംസ്കരിച്ചു.കണ്ണൂർ കടന്നപ്പള്ളി - പാണപ്പുഴ പഞ്ചായത്തിലെ എടക്കോം കണാരംവയൽ അംഗനവാടിക്ക് സമീപത്തെ ചെറുവാക്കോടൻ ശ്യാമള ദാമോദരൻ്റെ

അഞ്ച് കറവ പശുക്കളാണ് ചത്തത് .ചൊവ്വാഴ്ച പുലർച്ചെ മൂന്ന് മണിക്ക് പശുക്കള കറക്കാൻ ശ്യാമള തൊഴുത്തിലെത്തിയപ്പോഴാണ് പശുക്കളെ ഷേക്കേറ്റ് ചത്ത നിലയിൽ കണ്ട ത് .


തൊഴുത്തിലേക്കുള്ള വൈദ്യുതി കണക്ഷനിൽ നിന്നുമാണ്ഷോക്കേറ്റത്.


ആൾ താമസമില്ലാത്ത ശ്യാമളയുടെ വീട്ടിലെ കണക്ഷനിൽ നിന്നും അടുത്തുള്ള പശു തൊഴുത്തിലേക്ക് ലൂപ്ചെയ്തെടുത്ത വയറിൽ നിന്നുമാണ് ഷോക്കേറ്റത്.


പ്ലാസ്റ്റിക്ക് വയർ ഉപയോഗിച്ച് ലൂപ്പ് ചെയ്ത വയർ

തൊഴുത്തിൻ്റെ ഇരുമ്പു സ്ടെച്ചറിൽ ഉരഞ്ഞു ലീക്ക് ചെയ്തതായാണ് നിഗമനം .


ഓലയമ്പാടി വെറ്ററിനറി സർജൻ

ഡോ: അർജുൻ, പെരുമ്പടവ് വെറ്ററിനറി സർജൻ ഡോ: കെ കെ റോഷിന്ത്, കണ്ടോന്താർ വെറ്ററിനറി സർജൻ ഡോ: ജിതിൻ ദാസ് , ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർമാരായ പി വി അജേഷ്, അജി മാത്യു എന്നിവരടങ്ങുന്ന സംഘമാണ് പശുക്കളുടെ പോസ്റ്റ്മോർട്ടം നടത്തിയത്.


എ ഡി സി പി ഡിസ്ട്രിക്ക് കോ-ഓർഡിനേറ്റർ ഇൻചാർജ് ഡോ: നിതിന യുടെ നേതൃത്വത്തിൽ കണ്ണൂരിൽ നിന്നും സ്ഥലത്ത് എത്തിച്ചേരുകയും വിദഗ്ധ പരിശോധനയ്ക്ക് ആവശ്യമായ സാബിളുകൾ ശേഖരിക്കുകയും ചെയ്തിരുന്നു .സംഭവമറിഞ്ഞ് ജില്ലാ മൃഗ സംരക്ഷണ ഓഫീസർ

ഡോ: എസ് സന്തോഷ്, ചീഫ് വെറ്ററിനറി ഓഫീസർ ഡോ: ധനഞ്ജയൻ, ജില്ലാ വെറ്ററിനറി കേന്ദ്രത്തിലെ സീനിയർ വെറ്ററിനറി സർജൻ ഡോ: പത്മരാജ് പയ്യന്നൂർ വെറ്ററിനറി കേന്ദ്രത്തിലെ അസി: പ്രൊജക്ട് ഓഫീസർ ഡോ:ഇ അനിൽകുമാർ എന്നിവർ സംഭവസ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തുകയും ആവശ്യമായ നടപടികൾക്കുള്ള കൃത്യമായ നിർദ്ദേശങ്ങൾ നൽകുകയും ചെയ്തിരുന്നു .


ഉച്ചക്ക് 12 മണിക്ക് തുടങ്ങിയ പോസ്റ്റ്മോർട്ടത്തിനു ശേഷം വൈകുന്നേരം 3 മണിയോടു കൂടിജെ സി സി എത്തിച്ച് കുഴി യെടുത്താണ് ജഢങ്ങൾ സംസ്കരിച്ചത്.


കടന്നപ്പള്ളി - പാണപ്പുഴ പഞ്ചായത്ത് പ്രസിഡണ്ട് പി സുജല, വാർഡ് മെമ്പർ പ്രീത ലക്ഷ്മണൻ, പഞ്ചായത്ത് സെക്രട്ടി ഷിബു കരുൺ എന്നിവരും സ്ഥലത്തെത്തിയിരുന്നു .


മുഖ്യമന്ത്രിപിണറായി വിജയൻ , മൃഗസംരക്ഷണ മന്ത്രി ചിഞ്ചു റാന്നി, കല്യാശേരിഎം എൽ എ :എം വിജിൻ എന്നിവർ ശ്യാമള ദാമോദരനെ ഫോൺ വഴി ബന്ധപ്പെട്ട് ആശ്വസിപ്പിച്ചിരുന്നു .


ശ്യാമളയുടെ ഏക ഉപ ജീവന മാർഗമാണ് ഇല്ലാതായത് .എടക്കോo ക്ഷീര വ്യവസായ സഹകരണ സംഘം ഡയറക്ടറാണ് ശ്യാമള.കെ എസ് ഇ ബി ആലക്കോട് സബ്ബ് ഡിവിഷൻ അസി :എക്സിക്യുട്ടിവ് എഞ്ചിനീയർ എൻ സുശാന്തിൻ്റെ നിർദ്ദേശപ്രകാരം ചപ്പാരപ്പടവ് സെക്ഷൻ അസി: എഞ്ചിനീയർ ഷൈജു, സബ്ബ് എഞ്ചിനീയർ

ബിജു എന്നിവർ സ്ഥലത്തെത്തി വൈദ്യുതി ബന്ധം വിച്ഛേദിച്ചിട്ടുണ്ടു്.


കെ എസ് ഇ ബി ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റിൽ നിന്നും ഉദ്യോഗസ്ഥരെത്തിയും പരിശോധന നടത്തി.


രാജൻതളിപ്പറമ്പ

Postmortem

Next TV

Related Stories
ആലക്കോട് ഡിവിഷൻ സാഹിത്യ ത്സോവിന് ഇന്ന് തുടക്കം കുറിക്കും

Jul 18, 2025 12:17 PM

ആലക്കോട് ഡിവിഷൻ സാഹിത്യ ത്സോവിന് ഇന്ന് തുടക്കം കുറിക്കും

ആലക്കോട് ഡിവിഷൻ സാഹിത്യ ത്സോവിന് ഇന്ന് തുടക്കം...

Read More >>
പരിയാരം മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉമ്മൻചാണ്ടി അനുസ്മരണം സംഘടിപ്പിച്ചു

Jul 18, 2025 10:48 AM

പരിയാരം മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉമ്മൻചാണ്ടി അനുസ്മരണം സംഘടിപ്പിച്ചു

പരിയാരം മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉമ്മൻചാണ്ടി അനുസ്മരണം സംഘടിപ്പിച്ചു...

Read More >>
ചോക്ലേറ്റ് നൽകി പ്രലോഭിപ്പിച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച യുവാവിന് ജീവപര്യന്തം തടവും പിഴയും ശിക്ഷ

Jul 18, 2025 08:42 AM

ചോക്ലേറ്റ് നൽകി പ്രലോഭിപ്പിച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച യുവാവിന് ജീവപര്യന്തം തടവും പിഴയും ശിക്ഷ

ചോക്ലേറ്റ് നൽകി പ്രലോഭിപ്പിച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച യുവാവിന് ജീവപര്യന്തം തടവും പിഴയും...

Read More >>
റെഡ് അലെർട് :സംസ്ഥാനത്ത് മൂന്ന് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

Jul 18, 2025 08:35 AM

റെഡ് അലെർട് :സംസ്ഥാനത്ത് മൂന്ന് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

റെഡ് അലെർട് :സംസ്ഥാനത്ത് മൂന്ന് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി...

Read More >>
വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവം:പ്രധാനധ്യാപികയെ സസ്പെൻന്റ് ചെയ്യാൻ നടപടി

Jul 18, 2025 08:30 AM

വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവം:പ്രധാനധ്യാപികയെ സസ്പെൻന്റ് ചെയ്യാൻ നടപടി

വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവം:പ്രധാനധ്യാപികയെ സസ്പെൻന്റ് ചെയ്യാൻ നടപടി...

Read More >>
കണ്ണൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Jul 17, 2025 10:57 PM

കണ്ണൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

കണ്ണൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി...

Read More >>
Top Stories










News Roundup






//Truevisionall