കണ്ണൂർ .എ .ബി.സി എംമ്പോറിയത്തിൽ നിന്നും ഇടപാടുകാരന് സാധനം എത്തിച്ചു കൊടുത്ത ശേഷം പണവുമായി മുങ്ങിയ താൽക്കാലിക ജീവനക്കാരനായ ഗുഡ്‌സ് ഓട്ടോ ഡ്രൈവർ പിടിയിൽ. ഗുഡ്‌സ് ഓട്ടോ ഡ്രൈവർ തിലാന്നൂരിലെ സുബൈറാസ് മൻസിലിലെ സി. ഷംസീറിനെ (48)യാണ് ടൗൺ സ്റ്റേഷൻ ഇൻസ്പെക്ടർ ശ്രീജിത് കൊടേരിയുടെ നേതൃത്വത്തിൽ പോലീസ് അറസ്റ്റു ചെയ്തത്.ഇന്നലെ രാത്രിയിൽ പറശിനിക്കടവിൽ വെച്ചാണ് പ്രതി പോലീസ് പിടിയിലായത്.പണവുമായി മുങ്ങിയ പ്രതി ആർഭാട ജീവിതം നയിക്കുന്നതിനിടെയാണ് കുറച്ചുപണവുമായി പോലീസ് പിടിയിലായത്.

ഈ മാസം 5 ന് ഉച്ചക്ക് ഒരു മണിക്കാണ് പരാതിക്കാസ്പദമായ സംഭവം.എ.ബി.സി ബിസിനസ് ഡവലപ്പ്മെന്റ് ഓഫീസർ താവം പള്ളിക്കര പുതുവക്കലിലെ കെ.പി.സയ്യിദ് മുഹമ്മദാലിയുടെ പരാതിയിലാണ് ടൗൺ പോലീസ് കേസെടുത്തിരുന്നത്. സംഭവ ദിവസം പ്രതി കെ.എൽ.59. എസ്. 4915 നമ്പർ ഗുഡ്സിൽ ഇടപാടുകാരനായി കൊണ്ടുപോയ 2,2 2,650രൂപയുടെ ബാത്റൂം ഫിറ്റിംഗ് സാധനങ്ങൾ ഇടപാടുകാരനെ ഏല്പിച്ച് പണം കൈപ്പറ്റിയ ഇയാൾ സ്ഥാപനത്തിൽ അടക്കാതെ വഞ്ചിക്കുകയായിരുന്നു.
അറസ്റ്റിലായ പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.
ABC emporium