കണ്ണൂർ:ജനങ്ങളുടെ സ്വൈര്യസഞ്ചാരത്തിന് ഭീഷണിയായ തെരുവ് നായ്ക്കളെ കണ്ടെത്തി വന്ധ്യംകരണം നടത്തുന്ന പ്രക്രിയ ത്വരിതപ്പെടുത്തുകയും നിയമഭേദഗതിയിലൂടെ ആക്രമകാരികളായതെരുവുനായ്ക്കൾ ഉൾപ്പെടെയുള്ള വന്യമൃഗങ്ങളെ ഉന്മൂലം ചെയ്യുന്നതിന് സർക്കാർ മുന്നിട്ടിറങ്ങുകയും ചെയ്യണമെന്ന് മുസ്ലിംലീഗ് ജില്ലാ പ്രസിഡണ്ട് അഡ്വ. അബ്ദുൽ കരീം ചേലേരി.


കണ്ണൂർ പട്ടണത്തെ ഭീതിയിലാഴ്ത്തി നാല്പതോളം പേരെയാണ് ഒരുനായതന്നെ കടിച്ചു കുടഞ്ഞത്. .ഇതുമൂലം ജനങ്ങൾ അനുഭവിക്കുന്ന ആശങ്ക വളരെ വലുതാണ്.ആക്രമകാരികളായ നായ്ക്കളെ കൊന്നൊടുക്കുക മാത്രമേ ഇത്തരം ദുരന്തങ്ങളിൽ നിന്നും ജനങ്ങളെ രക്ഷിച്ചെടുക്കുവാൻ മാർഗ്ഗമുള്ളൂ എന്നിരിക്കെ അതിനുവേണ്ടിയുള്ള നിയമഭേദഗതി അനിവാര്യമാണെന്നും, ജനപ്രതിനിധികൾ സർക്കാർ തലത്തിൽ ഇതിനുവേണ്ടി സമ്മർദ്ദം ചെലുത്തണമെന്നും അദ്ദേഹം പ്രസ്താവനിൽ ആവശ്യപ്പെട്ടു .
തെരുവ് നായ അക്രമത്തിൽ പരിക്കേറ്റ്ജില്ലാആശുപത്രിയിൽ ചികിത്സ തേടിയവരെ മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് അഡ്വ. അബ്ദുൽ കരീം ചേലേരി, സെക്രട്ടറി ബി കെ അഹമ്മദ്, കണ്ണൂർ മണ്ഡലം മുസ്ലിം ലീഗ് ജന: സെക്രട്ടറി സി. സമീർ എന്നിവർ സന്ദർശിച്ചു.
Street dog issues