ചട്ടുകപ്പാറ- കുറ്റ്യാട്ടൂർ പഞ്ചായത്തിന് അനുവദിച്ച മാംഗോപാർക്കിൻ്റെ പ്രവർത്തനം ത്വരിതപ്പെടുത്തണമെന്ന് കർഷക സംഘം വേശാല വില്ലേജ് സമ്മേളനം പ്രമേയത്തിലൂടെ ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടു. സമ്മേളനം സ.കെ.സി.വേണുഗോപാലൻ നഗർ -വേശാല ഈസ്റ്റ് എ.എൽ.പി.സ്കൂൾ കോമക്കരിയിൽ വെച്ച് നടന്നു.
സ്വാഗത സംഘം വൈസ് ചെയർമാൻ സ. എ.ഗിരിധരൻ സ്വാഗതം പറഞ്ഞു. വില്ലേജ് കമ്മിററി പ്രസിഡണ്ട് സ കെ. മധു അദ്ധ്യക്ഷത വഹിച്ചു. കർഷക സംഘം ജില്ലാ കമ്മിറ്റിയംഗം സ: എം. പ്രസാദ് സമ്മേളനം ഉദ്ഘാടനം ചെയ്തു. സ.പി.സുഗുണൻ രക്ത സാക്ഷി പ്രമേയവും സ.പി.പി.സുരേന്ദ്രൻ അനുശോചന പ്രമേയവും അവതരിപ്പിച്ചു. വില്ലേജ് സെക്രട്ടറി സ.കെ.ഗണേഷ് കുമാർ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.

ഏരിയ കമ്മിറ്റി അംഗങ്ങളായ സ:പി.ദിവാകരൻ, സ: എം.കെ. ലിജി എന്നിവർ സംസാരിച്ചു. സമ്മേളന പ്രതിനിധികൾക്ക് നടീൽ വസ്തുക്കൾ വിതരണം ചെയ്തു.
ഭാരവാഹികൾ
പി.ഭാസ്ക്കരൻ - പ്രസിഡണ്ട്
കെ. സന്തോഷൻ - വൈസ് പ്രസിഡണ്ട്
കെ. ഗണേഷ് കുമാർ - സെക്രട്ടറി
പി.സുഗുണൻ - ജോയന്റ് സെക്രട്ടറി .
പി.പി.സുരേന്ദ്രൻ - ട്രഷറർ .
Mango park