സംസ്ഥാനത്ത് മഴ കനക്കുന്നു; അടുത്ത അഞ്ച് ദിവസത്തേക്ക് വ്യാപക മഴയ്ക്ക് സാധ്യത.

സംസ്ഥാനത്ത് മഴ കനക്കുന്നു; അടുത്ത അഞ്ച് ദിവസത്തേക്ക് വ്യാപക മഴയ്ക്ക് സാധ്യത.
Jun 13, 2025 04:54 PM | By Sufaija PP

തിരുവനന്തപുരം: സംസ്ഥാനത്ത് കാലവ‍ർഷം സജീവമാകുന്നു. കേരളത്തിൽ അടുത്ത അഞ്ച് ദിവസത്തേക്ക് വ്യാപക മഴയ്ക്കാണ് സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് നൽകിയിരിക്കുന്ന മുന്നറിയിപ്പ്. നാളെ കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ മഴയുടെ പശ്ചാത്തലത്തിൽ ഓറഞ്ച് അലേ‍ർട്ടാണ് നൽകിയിരിക്കുന്നത്. അതേസമയം തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം തുടങ്ങി ജില്ലകളിൽ യെല്ലോ അലേ‍ർട്ടും നൽകി.ശനിയാഴ്ച മുതല്‍ തിങ്കളാഴ്ച വരെ കേരളത്തിൽ മണിക്കൂറില്‍ പരമാവധി 50 -60 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് ശക്തമാകാനും സാധ്യതയുണ്ട്. കാറ്റിൻ്റെ സാധ്യത കണക്കിലെടുത്ത് കേരള കര്‍ണാടക ലക്ഷദ്വീപ് തീരങ്ങളില്‍ തിങ്കളാഴ്ച വരെ മത്സ്യബന്ധനത്തിന് വിലക്കേര്‍പ്പെടുത്തി. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്‍കൂര്‍ പ്രവചന പ്രകാരം ജൂണ്‍ 13 – 19 വരെ സാധാരണ ഈ കാലയളവില്‍ ലഭിക്കുന്നതിനേക്കാള്‍ കൂടുതല്‍ മഴക്കാണ് സാധ്യത. കാറ്റും മഴയും ശക്തമാകുമ്പോൾ വൈദ്യുതി കമ്പികളും പോസ്റ്റുകളും പൊട്ടിവീഴാനുള്ള സാധ്യത കണക്കിലെടുത്ത് ഏതെങ്കിലും അപകടം ശ്രദ്ധയിൽ പെട്ടാൽ ഉടനെ തന്നെ കെഎസ്ഇബിയുടെ 1912 എന്ന കൺട്രോൾ റൂമിലോ 1077 എന്ന നമ്പറിൽ ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ കൺട്രോൾ റൂമിലോ വിവരം അറിയിക്കാനും പൊതുജനങ്ങൾക്ക് നിർദേശം ഉണ്ട്.

Rainy updates

Next TV

Related Stories
പട്ടുവം ഗവ: മോഡൽ റസിഡൻഷ്യൽ ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥികൾക്ക് ആരോഗ്യബോധവൽക്കരണം നടത്തി

Jun 14, 2025 10:53 AM

പട്ടുവം ഗവ: മോഡൽ റസിഡൻഷ്യൽ ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥികൾക്ക് ആരോഗ്യബോധവൽക്കരണം നടത്തി

പട്ടുവം ഗവ: മോഡൽ റസിഡൻഷ്യൽ ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥികൾക്ക് ആരോഗ്യബോധവൽക്കരണം...

Read More >>
ദത്തെടുത്ത അഞ്ചുവയസ്സുകാരിയെ വളര്‍ത്തച്ഛന്‍ പീഡിപ്പിച്ചു.

Jun 14, 2025 10:10 AM

ദത്തെടുത്ത അഞ്ചുവയസ്സുകാരിയെ വളര്‍ത്തച്ഛന്‍ പീഡിപ്പിച്ചു.

ദത്തെടുത്ത അഞ്ചുവയസ്സുകാരിയെ വളര്‍ത്തച്ഛന്‍...

Read More >>
കണ്‍സെഷന്‍ കാര്‍ഡുണ്ടായിട്ടും ഫുള്‍ ടിക്കറ്റ് നല്‍കി; ചോദ്യംചെയ്ത 9-ാംക്ലാസുകാരനെ ക്രൂരമായി മർദ്ദിച്ചു.

Jun 14, 2025 09:52 AM

കണ്‍സെഷന്‍ കാര്‍ഡുണ്ടായിട്ടും ഫുള്‍ ടിക്കറ്റ് നല്‍കി; ചോദ്യംചെയ്ത 9-ാംക്ലാസുകാരനെ ക്രൂരമായി മർദ്ദിച്ചു.

കണ്‍സെഷന്‍ കാര്‍ഡുണ്ടായിട്ടും ഫുള്‍ ടിക്കറ്റ് നല്‍കി; ചോദ്യംചെയ്ത 9-ാംക്ലാസുകാരനെ ക്രൂരമായി...

Read More >>
കെ എസ് ഇ ബി യെയും ഊറ്റിച്ച് കള്ളൻ വിരുത്

Jun 14, 2025 09:08 AM

കെ എസ് ഇ ബി യെയും ഊറ്റിച്ച് കള്ളൻ വിരുത്

കെ എസ് ഇ ബി യെയും ഊറ്റിച്ചു കള്ളൻ വിരുത്...

Read More >>
നിര്യാതനായി

Jun 14, 2025 09:02 AM

നിര്യാതനായി

നിര്യാതനായി...

Read More >>
സി.എം.കുമാരൻ്റെ നാൽപ്പതാം ചരമദിനത്തിൽ IRPC ക്ക് ധനസഹായം നൽകി

Jun 14, 2025 08:58 AM

സി.എം.കുമാരൻ്റെ നാൽപ്പതാം ചരമദിനത്തിൽ IRPC ക്ക് ധനസഹായം നൽകി

സി.എം.കുമാരൻ്റെ നാൽപ്പതാം ചരമദിനത്തിൽ IRPC ക്ക് ധനസഹായം...

Read More >>
Top Stories