ചെറുകുന്ന്: കണ്ണപുരം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ജവഹർലാൽ നെഹ്റുവിൻ്റെ 61-ാം ചരമവാർഷികത്തിൻ്റെ ഭാഗമായി അനുസ്മരണം നടത്തി. അനുസ്മരണ സമ്മേളനം കോൺഗ്രസ്സ് ജില്ലാനിർവ്വാഹക സമിതി അംഗം കാപ്പാടൻ ശശിധരൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് പ്രസിഡൻ്റ് പി.ഒ. മുരളീധരൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റ് എം. നാരായണൻ മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റ് രാജേഷ് പാലങ്ങാട്ട്, ജനറൽ സെക്രട്ടറി സി.ടി. അമീറലി, മത്സ്യത്തൊഴിലാളി കോൺഗ്രസ് സംസ്ഥാന സെക്രട്ടറി പാറയിൽ രാജൻ, മണ്ഡലം കോൺഗ്രസ് ഭാരവാഹികളായ പി.കെ. സുധാകരൻ, സതീശൻ വടക്കേടത്ത്,വി.വി. രവീന്ദ്രൻ, എൻ. അനന്തൻ, മുഹമ്മദ് റാഫി, ടി. നാരായണൻ, ഒ. ജേക്കബ്ബ്, രാജേഷ് ബാലൻ, പി. ജയചന്ദ്രൻ,എ.വി. സുരേശൻ എന്നിവർ പ്രസംഗിച്ചു.
Nehru_death_anniversary