ദുബൈ: ഇശൽമഴയുടെ പെയ്തിറക്കത്തിന് വേദിയൊരുക്കി ദുബൈ കെഎംസിസി നടത്തിയ സ്നേഹസംഗമം സാമൂഹ്യതിന്മകൾക്കെതിരെയുള്ള ഉണർത്തുപാട്ട് തീർത്തു.
വർഗീയ ചിന്തയും ലഹരിയുടെ പിടിമുറുക്കവുമെല്ലാം കുടുംബ ബന്ധങ്ങളെയും അയൽപക്ക സൗഹൃദങ്ങളെയുമെല്ലാം തകർക്കുന്ന ഇക്കാലത്ത് സാമൂഹ്യപ്രതിബദ്ധതയോടെ പ്രവർത്തിക്കുന്ന ഒരു സംഘടനയെന്ന നിലയിൽ ദുബൈ കെഎംസിസി നടത്തിവരുന്ന മാതൃകാപ്രവർത്തനങ്ങളിലൊന്നാണ് കൾച്ചറൽ വിംഗിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച സ്നേഹസംഗമം. സ്ത്രീകളും കുട്ടികളുമടക്കം നിറഞ്ഞ സദസ്സാണ് സ്നേഹസംഗമത്തിനെത്തിയത്. ദുബൈ കെഎംസിസി ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി പ്രസിഡണ്ട് ഡോ.അൻവർ അമീൻ ചേലാട്ട് ഉദ്ഘാടനം ചെയ്തു.

കൾച്ചറൽ വിംഗ് ജനറൽ കൺവീനർ അബ്ദുൽഖാദർ അരിപ്പാമ്പ്ര അധ്യക്ഷത വഹിച്ചു.
ടി.എൻ കൃഷ്ണകുമാർ
(സി.ഇ.ഒ ശാന്തി ഇന്റർനാഷണൽ ഗ്രൂപ്പ് ദുബൈ) മുഖ്യാതിഥിയായി പങ്കെടുത്തു. ദുബൈ കെഎംസിസി സംസ്ഥാന ട്രഷറർ പൊട്ടങ്കണ്ടി ഇസ്മായിൽ,
ഒ.കെ സിറാജ് ആജൽ ഗ്രൂപ്പ്, കെഎംസിസി ആക്ടി.ജനറൽ സെക്രട്ടറി അഡ്വ.ഇബ്രാഹിം ഖലീൽ, സംസ്ഥാന ഭാരവാഹികളായ
ഇസ്മായിൽ ഏറാമല, കെ.പി.എ സലാം, മുഹമ്മദ് പട്ടാമ്പി, ബാബു എടക്കുളം, അബ്ദുല്ല ആറങ്ങാടി, ഹംസ തൊട്ടി, ഒ.മൊയ്തു, പി.വി നാസർ, അഫ്സൽ മെട്ടമ്മൽ, എൻ.കെ ഇബ്രാഹിം, അഹമ്മദ് ബിച്ചി, നാസർ മുല്ലക്കൽ, മുൻ സംസ്ഥാന ജനറൽ സെക്രട്ടറി മുസ്തഫ തിരൂർ, മുസ്തഫ വേങ്ങര, വനിതാ കെഎംസിസി സ്റ്റേറ്റ് ഭാരവാഹികളായ സഫിയ മൊയ്തീൻ, റീന സലീം എന്നിവർ പ്രസംഗിച്ചു.
ഇഖ്ബാൽ മടക്കര, അനസ് പള്ളിക്കണ്ടി, ഹംറാസ് എ.കെ, അബ്ലജ മുജീബ്, റിസാ ഫാത്തിമ എന്നിവർ ഗാനങ്ങളാലപിച്ചു.
ടീം മെഹ്ഫിൽ അവതരിപ്പിച്ച ഒപ്പന, അറബിക് ഡാൻസ് എന്നിവയുമുണ്ടായി.
കൾച്ചറൽ വിംഗ് കമ്മിറ്റിയംഗങ്ങളായ
അബ്ദുൽറഹീം ഷാജി, നജീബ് ഷൊർണ്ണൂർ, വി.കെ നിസാം, ജാഫർ മടയിൽ, സലാം തട്ടാണിച്ചേരി, നജീബ് തച്ചംപൊയിൽ, ഗഫൂർ പാലോളി നേതൃത്വം നൽകി.
[29/05, 09:22] Noushad Tbmp: ചിറക്കൽ സ്റ്റേഷൻ പൂട്ടൽ:റെയിൽ യാത്രക്കാർ കോടതിയിലേക്ക്.
ചിറക്കൽ:ചെറുകിട സ്റ്റേഷനുകൾക്ക് മതിയായ സ്റ്റോപ്പ് അനുവദിക്കാതെയും പുതിയ പാസഞ്ചർ ട്രെയിനുകൾ തുടങ്ങാതെയും നഷ്ടക്കണക്ക് പറഞ്ഞ് ചിറക്കൽ റെയിൽവേ സ്റ്റേഷൻ അടച്ചുപൂട്ടിയ കേന്ദ്ര റെയിൽവേ മന്ത്രാലയത്തിന്റെ തീരുമാനത്തിനെതിരെ ഹൈക്കോടതിയിൽ റിട്ട് അടക്കമുള്ള നിയമ നടപടികളുമായി മുന്നോട്ട് പോകുമെന്ന് പാലക്കാട് ഡിവിഷണൽ റെയിൽവേ കൺസൾട്ടേറ്റീവ് അംഗം അഡ്വ.റഷീദ് കവ്വായി പറഞ്ഞു.നോർത്ത് മലബാർ റെയിൽവേ പാസഞ്ചേർസ് കോ-ഓർഡിനേഷൻ കമ്മിറ്റി(എൻ.എം.ആർ. പി.സി.) യുടെ നേതൃത്വത്തിൽ റെയിൽ യാത്രക്കാരുടെ പ്രതിഷേധ സംഗമം ചിറക്കൽ റെയിൽവേ സ്റ്റേഷൻ പരിസരത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എൻ.എം.ആർ.പി.സി. ജനറൽ കൺവീനർ ദിനു മൊട്ടമ്മൽ അധ്യക്ഷത വഹിച്ചു. ചിറക്കൽ മുൻ പഞ്ചായത്ത് പ്രസിഡന്റും .ഡി.സി.സി. ജനറൽ സെക്രട്ടറിയുമായ കെ.ബാലകൃഷ്ൻ മാസ്റ്റർ,കോ-ഓർഡിനേറ്റർ ആർട്ടിസ്റ്റ് ശശികല, മാടായിപ്പാറ സംരക്ഷണ സമിതി കൺവീനർ കെ.പി.ചന്ദ്രാംഗദൻ, ആക്ടിവിസ്റ്റ് വി.ദേവദാസ് ,സി.എം.എസ്.ചന്തേര മാഷ് സ്മാരക
സംഘ വഴക്ക ഗവേഷണ പീഠം ഡയറക്ടർ
ഡോ:സഞ്ജീവൻ അഴീക്കോട്, വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ വൈസ് പ്രസിഡണ്ട് രാജൻ തീയറേത്ത്,ആക്ഷൻ കമ്മിറ്റി കൺവീനർ കെ.എം.പ്രമോദ്, എ. ഭരതൻ,പി. വിജിത്ത്കുമാർ , സി.കെ.ജിജു,എ.വി.ഗോപാലകൃഷ്ണൻ, ഷാജി ചന്ത്രോത്ത് എന്നിവർ പ്രസംഗിച്ചു.
Kmcc_meetup