സംസ്ഥാനത്ത് കനത്ത മഴ: സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ഉച്ചയ്ക്ക് 12 മണിക്ക് ജില്ലാ കളക്ടര്‍മാരുടെ യോഗം

സംസ്ഥാനത്ത് കനത്ത മഴ: സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ഉച്ചയ്ക്ക് 12 മണിക്ക് ജില്ലാ കളക്ടര്‍മാരുടെ യോഗം
May 24, 2025 09:53 AM | By Sufaija PP

മഴ കനക്കുന്നതുമായി ബന്ധപ്പെട്ട് ഇന്നുച്ചയ്ക്ക് 12 മണിക്ക് ജില്ലാ കലക്ടര്‍മാരുടെ അവലോകന യോഗം ചേരുമെന്ന് മന്ത്രി കെ രാജന്‍. ആവശ്യമെങ്കില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ തുറക്കുമെന്നും മന്ത്രി പറഞ്ഞു. വടക്കന്‍ ജില്ലകളിലും ഇടുക്കി, പത്തനംതിട്ട ജില്ലയിലും ജാഗ്രത പാലിക്കണം – മന്ത്രി വ്യക്തമാക്കി.

കാസര്‍ഗോഡ് മുതല്‍ കോഴിക്കോട് വരെയുള്ള ജില്ലകളിലാണ് ന്യൂനമര്‍ദത്തിന്റെ ഭാഗമായി അതിതീവ്ര മഴ ഇന്നുണ്ടാവുകയെന്ന് മന്ത്രി പറഞ്ഞു. ഇടുക്കി, പത്തനംതിട്ട ജില്ലകളിലും കനത്ത മഴ പ്രവചിക്കുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി. മണ്‍സൂണ്‍ നേരത്തെ എത്തുന്നു എന്ന സൂചന ലഭിക്കുകയാണെന്നും കെ രാജന്‍ വ്യക്തമാക്കി.

നല്ല തയാറെടുപ്പുകള്‍ നടത്തിയിട്ടുണ്ട്. ജനങ്ങളുടെ ഭാഗത്ത് നിന്ന് കൂടി ജാഗ്രത ഉണ്ടാവണം. അരുവിക്കരഡാമിന്റെ വൃഷ്ടിപ്രദേശങ്ങളിലും സമീപ പ്രദേശങ്ങളിലും ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ അരുവിക്കര ഡാമിന്റെ 1 മുതല്‍ 5 വരെയുള്ള ഷട്ടറുകള്‍ ഇന്ന്‌രാവിലെ 20 സെന്റിമീറ്റര്‍ വീതം ഉയര്‍ത്താന്‍ തീരുമാനിച്ചു. കഴിഞ്ഞ വര്‍ഷങ്ങളില്‍ നിന്ന് കുറച്ച് കൂടി ജാഗ്രതയോടെ എല്ലാ അണക്കെട്ടുകള്‍ക്കും ഡാമുകള്‍ക്കുമൊക്കെ റൂള്‍ കര്‍വ് കുറച്ചുകൂടി കര്‍ശനമായി പാലിക്കണമെന്നും ഒരു കാരണവശാലുള്ള വിട്ടുവീഴ്ചയും കാത്തിരിക്കണ്ടെന്നും, അതത് സമയങ്ങളില്‍ വെള്ളം തുറന്നു വിടാന്‍ ആവശ്യമായ നടപടി ക്രമങ്ങള്‍ വേണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. ഒരേ സ്ഥലത്ത് കനത്ത മഴയുണ്ടാകുന്ന സാഹചര്യമുണ്ട്. ഇത് വെള്ളക്കെട്ടിനും മണ്ണിടിച്ചലിനും സാധ്യതയുണ്ട്. വടക്കന്‍ കേരളത്തിലേക്കും ഇടുക്കി, പത്തനംതിട്ട ജില്ലകളിലേക്കുമുള്ള അനാവശ്യ യാത്രകള്‍ ഒഴിവാക്കണം. കാറ്റുണ്ടെങ്കില്‍ സുരക്ഷിതമായ ഇടത്ത് തുടരാന്‍ ശ്രദ്ധിക്കണം – മന്ത്രി വ്യക്തമാക്കി.

Heavy rain

Next TV

Related Stories
കേരളത്തിൽ കാലവർഷം എത്തിയതായി ഔദ്യോ​ഗിക അറിയിപ്പ്.15 വർഷത്തിന് ശേഷമാണ് ഇത്ര നേരത്തെ മഴയെത്തുന്നത്

May 24, 2025 01:54 PM

കേരളത്തിൽ കാലവർഷം എത്തിയതായി ഔദ്യോ​ഗിക അറിയിപ്പ്.15 വർഷത്തിന് ശേഷമാണ് ഇത്ര നേരത്തെ മഴയെത്തുന്നത്

കേരളത്തിൽ കാലവർഷം എത്തിയതായി ഔദ്യോ​ഗിക അറിയിപ്പ്.15 വർഷത്തിന് ശേഷമാണ് ഇത്ര നേരത്തെ...

Read More >>
അതിതീവ്ര മഴ: സ്കൂൾ അവധി പ്രഖ്യാപനം സമയബന്ധിതമാക്കും; ജില്ലാ കലക്ടർ

May 24, 2025 01:05 PM

അതിതീവ്ര മഴ: സ്കൂൾ അവധി പ്രഖ്യാപനം സമയബന്ധിതമാക്കും; ജില്ലാ കലക്ടർ

അതിതീവ്ര മഴ: സ്കൂൾ അവധി പ്രഖ്യാപനം സമയബന്ധിതമാക്കും; ജില്ലാ...

Read More >>
കനത്ത മഴയിൽ തെങ്ങ് പൊട്ടിവീണ് യുവാവിന് പരിക്ക്

May 24, 2025 12:59 PM

കനത്ത മഴയിൽ തെങ്ങ് പൊട്ടിവീണ് യുവാവിന് പരിക്ക്

കനത്ത മഴയിൽ തെങ്ങ് പൊട്ടിവീണ് യുവാവിന് പരിക്ക്...

Read More >>
ഹയർസെക്കണ്ടറി പ്രവേശനം ട്രയൽ അലോട്ടമെന്റ് ഇന്ന്

May 24, 2025 11:22 AM

ഹയർസെക്കണ്ടറി പ്രവേശനം ട്രയൽ അലോട്ടമെന്റ് ഇന്ന്

ഹയർസെക്കണ്ടറി പ്രവേശനം ട്രയൽ അലോട്ടമെന്റ്...

Read More >>
ചെറുപുഴയിൽ മകള്‍ക്ക് നേരെ പിതാവിന്റെ മനസാക്ഷിയില്ലാത്ത ക്രൂരത: പിതാവ് കസ്റ്റഡിയില്‍

May 24, 2025 11:18 AM

ചെറുപുഴയിൽ മകള്‍ക്ക് നേരെ പിതാവിന്റെ മനസാക്ഷിയില്ലാത്ത ക്രൂരത: പിതാവ് കസ്റ്റഡിയില്‍

എട്ട് വയസുകാരിയായ മകളെ ക്രൂരമായി മര്‍ദിച്ച പിതാവ്...

Read More >>
ഇ.എം.എസ്സ് വായനശാല ആൻ്റ് ഗ്രന്ഥാലയം ബാലവേദി വർണ്ണ കൂടാരം പരിപാടി സംഘടിപ്പിച്ചു

May 24, 2025 09:46 AM

ഇ.എം.എസ്സ് വായനശാല ആൻ്റ് ഗ്രന്ഥാലയം ബാലവേദി വർണ്ണ കൂടാരം പരിപാടി സംഘടിപ്പിച്ചു

ഇ.എം.എസ്സ് വായനശാല ആൻ്റ് ഗ്രന്ഥാലയം ചട്ടുകപ്പാറ ബാലവേദി വർണ്ണ കൂടാരം പരിപാടി...

Read More >>
Top Stories