ചെറുപുഴയിൽ മകള്‍ക്ക് നേരെ പിതാവിന്റെ മനസാക്ഷിയില്ലാത്ത ക്രൂരത: പിതാവ് കസ്റ്റഡിയില്‍

ചെറുപുഴയിൽ മകള്‍ക്ക് നേരെ പിതാവിന്റെ മനസാക്ഷിയില്ലാത്ത ക്രൂരത: പിതാവ് കസ്റ്റഡിയില്‍
May 24, 2025 11:18 AM | By Sufaija PP

കണ്ണൂര്‍: കണ്ണൂര്‍ ചെറുപുഴയില്‍ എട്ട് വയസുകാരിയായ മകളെ ക്രൂരമായി മര്‍ദിച്ച പിതാവ് കസ്റ്റഡിയില്‍. ചെറുപുഴ പ്രാപൊയില്‍ സ്വദേശി ജോസ് ആണ് കസ്റ്റഡിയിലായിരിക്കുന്നത്.കഴിഞ്ഞ ദിവസം രാത്രിയാണ് ജോസ് മകളെ ക്രൂരമായി മര്‍ദിച്ചത്. എട്ട് വയസുകാരിയുടെ സഹോദരനാണ് മര്‍ദനത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയത്. കുട്ടി അമ്മയോട് കൂടുതല്‍ അടുപ്പം കാണിക്കുന്നുവെന്ന വിചിത്രമായ ന്യായം പറഞ്ഞായിരുന്നു മര്‍ദനം.

മാതാവ് കുറച്ചുകാലമായി വീട്ടില്‍ നിന്ന് മാറിയാണ് നില്‍ക്കുന്നത്. മര്‍ദന ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ നാട്ടുകാരില്‍ ചിലര്‍ പോലീസിന് പരാതി നല്‍കുകയായിരുന്നു. 

നാട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് ഇന്നലെ രാത്രി ഇവരുടെ വീട്ടിലെത്തിയപ്പോള്‍ കുട്ടികള്‍ പിതാവിനെ സംരക്ഷിക്കുന്ന തരത്തിലാണ് മൊഴി നല്‍കിയത്. അമ്മ വീട്ടിലേക്ക് തിരിച്ചുവരുന്നതിന് വേണ്ടി ഒരു പ്രാങ്ക് വിഡിയോ എടുക്കുകയായിരുന്നു തങ്ങളെന്നാണ് കുട്ടികള്‍ പോലീസിനോട് പറഞ്ഞത്. എന്നാല്‍ ക്രൂരമര്‍ദനം പ്രാങ്ക് വിഡിയോയെന്ന മൊഴി പോലീസ് വിശ്വാസത്തിലെടുത്തിരുന്നില്ല. ഇത് ജോസ് കുട്ടികളെക്കൊണ്ട് നിര്‍ബന്ധിച്ച് പറയിച്ചതാകാമെന്നാണ് പോലീസിന്റെ സംശയം. കേസില്‍ കൂടുതല്‍ ചോദ്യം ചെയ്യല്‍ നടന്നുവരികയാണ്.

Father

Next TV

Related Stories
കൊപ്രക്ക് ക്ഷാമം; സംസ്ഥാനത്ത് മൊത്ത മാര്‍ക്കറ്റില്‍ വെളിച്ചെണ്ണ വിലയിൽ വൻ വർധന

May 24, 2025 05:40 PM

കൊപ്രക്ക് ക്ഷാമം; സംസ്ഥാനത്ത് മൊത്ത മാര്‍ക്കറ്റില്‍ വെളിച്ചെണ്ണ വിലയിൽ വൻ വർധന

കൊപ്രക്ക് ക്ഷാമം; സംസ്ഥാനത്ത് മൊത്ത മാര്‍ക്കറ്റില്‍ വെളിച്ചെണ്ണ വിലയിൽ വൻ...

Read More >>
ചെറുപുഴയിലെ അച്ഛൻ്റെ ക്രൂരത: കുട്ടികളെ ശിശുക്ഷേമ സമിതി ഏറ്റെടുക്കും

May 24, 2025 05:37 PM

ചെറുപുഴയിലെ അച്ഛൻ്റെ ക്രൂരത: കുട്ടികളെ ശിശുക്ഷേമ സമിതി ഏറ്റെടുക്കും

ചെറുപുഴയിലെ അച്ഛൻ്റെ ക്രൂരത: കുട്ടികളെ ശിശുക്ഷേമ സമിതി ഏറ്റെടുക്കും...

Read More >>
ദേശീയപാത 66 നിർമ്മാണത്തിൽ ഗുരുതര വീഴ്ച: യുഡിഎഫ് സംഘം സംഭവസ്ഥലം സന്ദർശിച്ചു

May 24, 2025 05:35 PM

ദേശീയപാത 66 നിർമ്മാണത്തിൽ ഗുരുതര വീഴ്ച: യുഡിഎഫ് സംഘം സംഭവസ്ഥലം സന്ദർശിച്ചു

ദേശീയപാത 66 നിർമ്മാണത്തിൽ ഗുരുതര വീഴ്ച: യുഡിഎഫ് സംഘം സംഭവസ്ഥലം...

Read More >>
സന്തോഷ് കീഴാറ്റൂരിന്റെ മകന് മർദ്ദനമേറ്റ സംഭവത്തിൽ സിപിഎം നടത്തുന്ന പ്രചരണങ്ങൾ വാസ്തവവിരുദ്ധമാണെന്ന് ബിജെപി

May 24, 2025 05:31 PM

സന്തോഷ് കീഴാറ്റൂരിന്റെ മകന് മർദ്ദനമേറ്റ സംഭവത്തിൽ സിപിഎം നടത്തുന്ന പ്രചരണങ്ങൾ വാസ്തവവിരുദ്ധമാണെന്ന് ബിജെപി

സന്തോഷ് കീഴാറ്റൂരിന്റെ മകന് മർദ്ദനമേറ്റ സംഭവത്തിൽ സിപിഎം നടത്തുന്ന പ്രചരണങ്ങൾ വാസ്തവവിരുദ്ധമാണെന്ന്...

Read More >>
പിലാത്തറ റോഡിൽ വിള്ളൽ കണ്ടെത്തി

May 24, 2025 03:02 PM

പിലാത്തറ റോഡിൽ വിള്ളൽ കണ്ടെത്തി

പിലാത്തറ റോഡിൽ വിള്ളൽ...

Read More >>
പഴശ്ശി അണക്കെട്ടിന്റെ നാല് ഷട്ടറുകൾ തുറന്നു: വളപട്ടണം പുഴയുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കണം

May 24, 2025 02:30 PM

പഴശ്ശി അണക്കെട്ടിന്റെ നാല് ഷട്ടറുകൾ തുറന്നു: വളപട്ടണം പുഴയുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കണം

പഴശ്ശി അണക്കെട്ടിന്റെ നാല് ഷട്ടറുകൾ തുറന്നു* *വളപട്ടണം പുഴയുടെ തീരത്തുള്ളവർ ജാഗ്രത...

Read More >>
Top Stories

News Roundup