ബാലസംഘം തളിപ്പറമ്പ് നോർത്ത് വില്ലേജ് പ്രസിഡണ്ട് സിനിമാതാരം സന്തോഷ് കീഴാറ്റൂരിന്റെ മകനുമായ യദുസാന്ത് ഉൾപ്പെടെ 5 കുട്ടികൾക്ക് നേരെ തൃച്ചംബരത്ത് ചിന്മയ മിഷൻ സ്കൂളിന് സമീപത്ത് വച്ച് സാമൂഹിക വിരുദ്ധരുടെ അക്രമം. രാത്രിയോടെ ഒരു കൂട്ടം സാമൂഹിക വിരുദ്ധർ കുട്ടികളുടെ നേരെ വന്ന് അക്രമം അഴിച്ചുവിടുകയായിരുന്നു.
ഇത്തരത്തിലുള്ള സാമൂഹികവിരുദ്ധർ കേന്ദ്രീകരിക്കുന്ന ഒരു സ്ഥലം കൂടിയാണിത്. തളിപ്പറമ്പ് പോലീസിൽ പരാതി നൽകി. യാതൊരു പ്രകോപനവും ഇല്ലാതെ കുട്ടികൾക്ക് നേരെ ഉണ്ടായ ഈ അക്രമത്തിൽ ബാലസംഘം തളിപ്പറമ്പ് ഏരിയ കമ്മിറ്റി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.
attack