പഴയങ്ങാടി: കണ്ണൂർ മാട്ടൂൽ മടക്കരയിലെ ബസ്‌സ്റ്റോപ്പിന് സമീപം യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ ടിപ്പർ ലോറി കസ്റ്റഡിയിൽ. വാഹനം ഓടിച്ച മാട്ടൂൽ സ്വദേശിയും പിടിയിലായതായാണ് സൂചന.

കഴിഞ്ഞ ഞായറാഴ്‌ച പുലർച്ചെ ഒന്നോടെ മടക്കര ഡാമിന് സമീപമുള്ള കല്ലേൻ മണിയെയാണ് മടക്കര ബസ് സ്റ്റോപ്പിന് സമീപമുള്ള റോഡരികിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. റോഡിൽ രക്തം തളം കെട്ടിയ നിലയിലുമായിരുന്നു മൃതദേഹം ക ണ്ടെത്തിയത്. മരണത്തിൽ ദുരൂഹതയുണ്ടെന്ന ആ രോപണവുമായി നാട്ടുകാരും രംഗത്തെത്തുകയും സഹോദരൻ രാജീവൻ കണ്ണപുരം പോലീസിൻ പരാതി നൽകുകയും ചെയ്തിരുന്നു.
പോസ്റ്റ് മോർട്ടത്തിലെ പ്രാഥമിക നിഗമനത്തിൽ ശരീരത്തിലൂടെ വാഹനം കയറി ഇറങ്ങിയതിന്റെ ചതവുകൾ ഉണ്ടായിരുന്നു. വാഹനമിടിച്ചുള്ള മരണ മെന്ന പോലീസ് നിഗമനത്തിൽ നടത്തിയ അന്വേ ഷണത്തിലാണ് വാഹനം കസ്റ്റഡിയിൽ എടുത്തത്
Tipper lorry and driver