കുടുംബാരോഗ്യ കേന്ദ്രങ്ങളില്‍ കാന്‍സര്‍ സ്‌ക്രീനിങ് ആഴ്ചയില്‍ രണ്ടുദിവസം; ബിപിഎല്‍ വിഭാഗത്തിന് സൗജന്യം

കുടുംബാരോഗ്യ കേന്ദ്രങ്ങളില്‍ കാന്‍സര്‍ സ്‌ക്രീനിങ് ആഴ്ചയില്‍ രണ്ടുദിവസം; ബിപിഎല്‍ വിഭാഗത്തിന് സൗജന്യം
May 14, 2025 09:34 AM | By Sufaija PP

തിരുവനന്തപുരം : കുടുംബാരോഗ്യ കേന്ദ്രങ്ങളില്‍ ആഴ്ചയില്‍ രണ്ട് ദിവസം പ്രത്യേക കാന്‍സര്‍ സ്‌ക്രീനിങ് ക്ലിനിക് പ്രവര്‍ത്തിക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ്. ജനകീയ കാന്‍സര്‍ ക്യാമ്പയിന്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമാണിത്. പുരുഷന്‍മാര്‍ക്കും സ്‌ക്രീനിങ് നടത്തും. ഫെബ്രുവരി നാലിന് ആരംഭിച്ച ക്യാമ്പയിനില്‍ 15.5 ലക്ഷത്തോളം സ്ത്രീകള്‍ സ്‌ക്രീനിങ് നടത്തി. തുടര്‍പരിശോധനയും ചികിത്സയും ഉറപ്പാക്കി. 242 പേര്‍ക്ക് കാന്‍സര്‍ സ്ഥിരീകരിച്ചു.

 സ്തനാര്‍ബുദം, ഗര്‍ഭാശയ ഗള കാന്‍സര്‍ എന്നിവയോടൊപ്പം മറ്റ് കാന്‍സറുകള്‍ക്കും സ്‌ക്രീനിങ്ങുണ്ട്. സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് പുറമെ സ്വകാര്യ ആശുപത്രി, ലാബുകള്‍ എന്നിവയും ക്യാമ്പയിനില്‍ സഹകരിക്കും.

ബിപിഎല്‍ വിഭാഗത്തിന് പരിശോധന സൗജന്യം. എപിഎല്ലിന് മിതമായ നിരക്ക് മാത്രമാണ് ഈടാക്കുക. ഭാരം കുറയല്‍, വിട്ടുമാറാത്ത ചുമ, ശബ്ദത്തിലെ മാറ്റം, മലബന്ധം, മൂത്രതടസ്സം, ശരീരത്തിലെ മുഴകള്‍ തുടങ്ങിയ ലക്ഷണങ്ങള്‍ കണ്ടാല്‍ ഡോക്ടറെ സമീപിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.

Cancer screening at family health centers two days a week

Next TV

Related Stories
മിനി ജോബ് ഫെയർ മെയ് 16ന്

May 14, 2025 12:25 PM

മിനി ജോബ് ഫെയർ മെയ് 16ന്

മിനി ജോബ് ഫെയർ മെയ് 16...

Read More >>
ദേശവിരുദ്ധ പരാമര്‍ശം നടത്തിയെന്ന് പരാതി; അഖില്‍ മാരാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്

May 14, 2025 12:23 PM

ദേശവിരുദ്ധ പരാമര്‍ശം നടത്തിയെന്ന് പരാതി; അഖില്‍ മാരാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്

ദേശവിരുദ്ധ പരാമര്‍ശം നടത്തിയെന്ന് പരാതി; അഖില്‍ മാരാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം...

Read More >>
കോഴിക്കോട്  മയക്കുമരുന്ന് ലഹരിയിൽ ഭർത്താവിന്റെ അക്രമം; മകളുമായി രാത്രി വീടുവിട്ടോടി യുവതി, രക്ഷിച്ച് നാട്ടുകാർ

May 14, 2025 09:43 AM

കോഴിക്കോട് മയക്കുമരുന്ന് ലഹരിയിൽ ഭർത്താവിന്റെ അക്രമം; മകളുമായി രാത്രി വീടുവിട്ടോടി യുവതി, രക്ഷിച്ച് നാട്ടുകാർ

കോഴിക്കോട് മയക്കുമരുന്ന് ലഹരിയിൽ ഭർത്താവിന്റെ അക്രമം; മകളുമായി രാത്രി വീടുവിട്ടോടി യുവതി, രക്ഷിച്ച്...

Read More >>
മടക്കരയിലെ യുവാവിൻ്റെ മരണം; ഇടിച്ച ടിപ്പർ ലോറിയും ഡ്രൈവറും കസ്റ്റഡിയിൽ

May 14, 2025 09:39 AM

മടക്കരയിലെ യുവാവിൻ്റെ മരണം; ഇടിച്ച ടിപ്പർ ലോറിയും ഡ്രൈവറും കസ്റ്റഡിയിൽ

മടക്കരയിലെ യുവാവിൻ്റെ മരണം ഇടിച്ച ടിപ്പർ ലോറിയും ഡ്രൈവറും...

Read More >>
പയ്യന്നൂരില്‍ വീട് കുത്തിത്തുറന്ന് സ്വര്‍ണവും പണവും കവര്‍ന്നു

May 14, 2025 09:37 AM

പയ്യന്നൂരില്‍ വീട് കുത്തിത്തുറന്ന് സ്വര്‍ണവും പണവും കവര്‍ന്നു

പയ്യന്നൂരില്‍ വീട് കുത്തിത്തുറന്ന് സ്വര്‍ണവും പണവും...

Read More >>
പ്ലസ് വണ്‍ പ്രവേശനം; ഇന്നുമുതല്‍ അപേക്ഷിക്കാം

May 14, 2025 09:29 AM

പ്ലസ് വണ്‍ പ്രവേശനം; ഇന്നുമുതല്‍ അപേക്ഷിക്കാം

പ്ലസ് വണ്‍ പ്രവേശനം; ഇന്നുമുതല്‍...

Read More >>
Top Stories

News Roundup