ആലക്കോട്: നടുവില്‍ പഞ്ചായത്തിന്റെ എം.സി.എഫ് മാലിന്യ സംഭരണകേന്ദ്രത്തിന് തീവെച്ചതായി സംശയമുണ്ടെന്നുംഅന്വേഷണം നടത്താന്‍ പൊലീസില്‍ പരാതി നല്‍കുമെന്നും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബേബി ഓടംപള്ളില്‍ പറഞ്ഞു.കെട്ടിടം ഉള്‍പ്പെടെ ഏകദേശം എഴ്‌ലക്ഷം രൂപയുടെ നാശനഷ്ടം സംഭവിച്ചതായും അദ്ദേഹം പറഞ്ഞു.നടുവില്‍-ഉത്തൂര്‍ റോഡില്‍ പഞ്ചായത്ത് സ്റ്റേഡിയത്തിന് സമീപത്തായിട്ടാണ് എം.സി.എഫ് കേന്ദ്രം പ്രവര്‍ത്തിക്കുന്നത്.കഴിഞ്ഞ ഒരു വര്‍ഷത്തിവേറെയായി സംഭരിക്കപ്പെട്ട പ്ലാസ്റ്റിക്ക്-തുകല്‍ ഉല്‍പ്പന്നങ്ങളും കുപ്പികളും ഒക്കെ ഇവിടെ കൂട്ടിയിട്ട നിലയിലായിരുന്നു.

ഈ പ്രദേശം മദ്യപരുടെയും മറ്റ് സമൂഹവിരുദ്ധരുടെയും വിഹാരകേന്ദ്രമാണ്.ഇവരാരെങ്കിലും തീവെച്ചതായിട്ടാണ് പഞ്ചായത്ത് അധികൃതർ സംശയിക്കുന്നത്.
MCF waste storage facility fire incident