ചട്ടുകപ്പാറ: ചെറുവത്തലമൊട്ടയിലെ എം.വി.രമേശൻ്റെയും സിപിഐ (എം) വേശാല ലോക്കൽ കമ്മറ്റിയംഗം വി.വി.വിജയലക്ഷ്മിയുടേയും മകൾ അശ്വിനിയുടേയും ജിഷാദിൻ്റെയും വിവാഹവേദിയിൽ വെച്ച് ഐ ആർ പി സിക്ക് ധനസഹായം നൽകി.

തുക സിപിഐ (എം) ജില്ലാ കമ്മറ്റി അംഗവും മയ്യിൽ ഏറിയ സെക്രട്ടറിയുമായ എൻ.അനിൽകുമാർ ഏറ്റു വാങ്ങി. ചടങ്ങിൽ സിപിഐ (എം) വേശാല ലോക്കൽ സെക്രട്ടറി കെ. പ്രിയേഷ്കമാർ, ചെറാട്ട് മൂല ബ്രാഞ്ച് സെക്രട്ടറി കെ.സുധാകരൻ, കുടുംബാംഗങ്ങൾ എന്നിവർ പങ്കെടുത്തു.
IRPC