സിനിമാ സീരിയൽ താരം വിഷ്ണു പ്രസാദ് അന്തരിച്ചു

സിനിമാ സീരിയൽ താരം വിഷ്ണു പ്രസാദ് അന്തരിച്ചു
May 2, 2025 09:41 AM | By Sufaija PP

തിരുവനന്തപുരം: പ്രശസ്ത സിനിമാ സീരിയൽ താരം വിഷ്ണു പ്രസാദ് അന്തരിച്ചു. കരൾ രോഗത്തെത്തുടർന്ന് കുറച്ചുനാളായി ഗുരുതരാവസ്ഥയിൽ. നടന്‍ കിഷോര്‍ സത്യയാണ് ഫേസ്ബുക്കിലൂടെ മരണ വിവരം അറിയിച്ചത്. ഒരു സങ്കട വാർത്ത എന്ന് പറഞ്ഞാണ് കിഷോര്‍ സത്യ ഫേസ്ബുക്കില്‍ കുറിപ്പ് പങ്കുവെച്ചത്.

സീരിയൽ ആർടിസ്റ്റുകളുടെ സംഘടനയായ ആത്മയിൽ നിന്നും നടന് സാമ്പത്തിക സഹായം നൽകുമെന്നും കിഷോർ സത്യ അറിയിച്ചിരുന്നു. സിനിമാ താരങ്ങളുടെ സംഘടനയായ അമ്മയിലും വിഷ്ണു പ്രസാദ് അംഗമാണ്. അമ്മയിൽ നിന്നും ഏതെങ്കിലും വിധത്തിലുള്ള സാമ്പത്തിക സഹായം ലഭിക്കുമോ എന്ന കാര്യം തനിക്ക് അറിയില്ലെന്നും കിഷോർ സത്യ കുറച്ചുദിവസങ്ങള്‍ക്ക് മുന്‍പ് പറഞ്ഞിരുന്നു.

സിനിമകളിലൂടെയും സീരിയലുകളിലൂടെയും പ്രേക്ഷക ശ്രദ്ധ നേടിയ നടനാണ് വിഷ്ണു പ്രസാദ്. വില്ലൻ വേഷങ്ങളിലൂടെയാകും പ്രേക്ഷകരിൽ ഭൂരിഭാഗം പേർക്കും അദ്ദേഹത്തെ പരിചയം. വിനയന്‍ സംവിധാനം ചെയ്ത തമിഴ് ചിത്രമായ കാശിയിലൂടെയാണ് താരം അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ചത്. തുടര്‍ന്ന് കൈ എത്തും ദൂരത്ത്, റണ്‍വേ, മാമ്പഴക്കാലം, ലയണ്‍, ബെന്‍ ജോണ്‍സണ്‍, ലോകനാഥന്‍ ഐഎഎസ്, പതാക, മാറാത്ത നാട് തുടങ്ങിയ സിനിമകളിലും അഭിനയിച്ചു. പിന്നീട് സീരിയലുകളിലും വിഷ്ണുപ്രസാദ് സജീവമായി.

vishnu prasad

Next TV

Related Stories
മലിനജലം പൊതു ഓടയിലേക്ക് ഒഴുക്കിവിട്ട സ്ഥാപനങ്ങൾക്ക് 20000 രൂപ പിഴ ചുമത്തി

May 2, 2025 07:38 PM

മലിനജലം പൊതു ഓടയിലേക്ക് ഒഴുക്കിവിട്ട സ്ഥാപനങ്ങൾക്ക് 20000 രൂപ പിഴ ചുമത്തി

മലിനജലം പൊതു ഓടയിലേക്ക് ഒഴുക്കിവിട്ട സ്ഥാപനങ്ങൾക്ക് 20000 രൂപ പിഴ...

Read More >>
കേരളാ പോലീസ് അസോസിയേഷന്‍ കണ്ണൂര്‍ റൂറല്‍ ജില്ലാ സമ്മേളനം സംഘടിപ്പിച്ചു

May 2, 2025 07:31 PM

കേരളാ പോലീസ് അസോസിയേഷന്‍ കണ്ണൂര്‍ റൂറല്‍ ജില്ലാ സമ്മേളനം സംഘടിപ്പിച്ചു

കേരളാ പോലീസ് അസോസിയേഷന്‍ കണ്ണൂര്‍ റൂറല്‍ ജില്ലാ സമ്മേളനം...

Read More >>
കണ്ണൂരിൽ വീട് കുത്തി തുറന്ന് സ്വർണവും പതിനേഴായിരം രൂപയും കവര്‍ന്ന കുട്ടിക്കള്ളൻ പിടിയില്‍

May 2, 2025 05:02 PM

കണ്ണൂരിൽ വീട് കുത്തി തുറന്ന് സ്വർണവും പതിനേഴായിരം രൂപയും കവര്‍ന്ന കുട്ടിക്കള്ളൻ പിടിയില്‍

കുടുങ്ങി; കണ്ണൂരിൽ വീട് കുത്തി തുറന്ന് സ്വർണവും പതിനേഴായിരം രൂപയും കവര്‍ന്ന കുട്ടിക്കള്ളൻ...

Read More >>
സോഷ്യൽ മീഡിയയിലെ പ്രചാരണം തള്ളി സിബിഎസ്ഇ ബോർഡ്; 10, 12 ക്ലാസുകളിലെ ഫലം ഇന്നില്ല

May 2, 2025 03:04 PM

സോഷ്യൽ മീഡിയയിലെ പ്രചാരണം തള്ളി സിബിഎസ്ഇ ബോർഡ്; 10, 12 ക്ലാസുകളിലെ ഫലം ഇന്നില്ല

സോഷ്യൽ മീഡിയയിലെ പ്രചാരണം തള്ളി സിബിഎസ്ഇ ബോർഡ്;* *10, 12 ക്ലാസുകളിലെ ഫലം...

Read More >>
മുന്‍ താരം എസ്. ശ്രീശാന്തിനെ മൂന്ന് വര്‍ഷത്തേക്ക് വിലക്കി കേരള ക്രിക്കറ്റ് അസോസിയേഷന്‍

May 2, 2025 03:03 PM

മുന്‍ താരം എസ്. ശ്രീശാന്തിനെ മൂന്ന് വര്‍ഷത്തേക്ക് വിലക്കി കേരള ക്രിക്കറ്റ് അസോസിയേഷന്‍

മുന്‍ താരം എസ്. ശ്രീശാന്തിനെ മൂന്ന് വര്‍ഷത്തേക്ക് വിലക്കി കേരള ക്രിക്കറ്റ്...

Read More >>
പൊതിച്ചോർ ശേഖരണത്തിനിടെ ഡിവൈഎഫ്ഐ നേതാക്കൾക്ക് മർദ്ദനമേറ്റ സംഭവത്തിൽ കോൺഗ്രസ് പ്രവർത്തകനെതിരെ കേസ്

May 2, 2025 02:57 PM

പൊതിച്ചോർ ശേഖരണത്തിനിടെ ഡിവൈഎഫ്ഐ നേതാക്കൾക്ക് മർദ്ദനമേറ്റ സംഭവത്തിൽ കോൺഗ്രസ് പ്രവർത്തകനെതിരെ കേസ്

പൊതിച്ചോർ ശേഖരണത്തിനിടെ ഡിവൈഎഫ്ഐ നേതാക്കൾക്ക് മർദ്ദനമേറ്റ സംഭവത്തിൽ കോൺഗ്രസ് പ്രവർത്തകനെതിരെ...

Read More >>
Top Stories

News Roundup