തളിപ്പറമ്പ: അംഗൻവാടി ടീച്ചർമാരുടെയും ഹെൽപ്പർമാരുടെയും സേവനങ്ങൾ സമൂഹത്തിൽ ഏറെ വിലപ്പെട്ടതാണെന്നും പൊതു സമൂഹത്തിൽ വലിയ മാറ്റമാണ് ഐ സി ഡി എസ് ഉണ്ടാക്കിയതെന്നും പട്ടുവം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി ശ്രീമതി പറഞ്ഞു .

തളിപ്പറമ്പ് ഐ സി ഡി എസ്പരിധിയിൽ നിന്നും വിരമിക്കുന്ന അംഗൻവാടി ടീച്ചർമാർക്കും ഹെൽപ്പർമാർക്കും നല്കിയ യാത്രയയപ്പ് അനുമോദനയോഗം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു ശ്രീമതി.
കടന്നപ്പള്ളി - പണപ്പുഴ പഞ്ചായത്തിലെ പുത്തൂർകുന്ന് അംഗൻവാടിയിലെ അധ്യാപിക എം തങ്കമണി, ആന്തൂർ നഗരസഭയിലെ കടമ്പേരി അംഗൻവാടിയിലെ അധ്യാപിക എം സി പ്രേമലത ആന്തൂർ നഗരസഭയിലെ പണ്ണേരി അംഗൻവാടിയിലെ ഹെൽപ്പർ എ പ്രസന്ന,
തലുവിൽ അംഗൻവാടിയിലെ ഹെൽപ്പർ കെ കെ ശോഭന, പാളയത്ത് വളപ്പ് അംഗൻവാടിയലെ ഹെൽപ്പർ എം വി ലളിത എന്നിവർക്കാണ് യാത്രയയപ്പ് നല്കിയത്.
സംസ്ഥാനത്തെ മികച്ച അംഗൻവാടിയായി തെരഞ്ഞെടുത്ത കടന്നപ്പള്ളി - പണപ്പുഴ പഞ്ചായത്തിലെ ചുണ്ടയാട് അംഗൻവാടിയെയും മികച്ച ഹെൽപ്പറായി തെരഞ്ഞെടുത്ത വിളയാങ്കോട് അംഗൻവാടിയിലെ കെ പി സിന്ധുലേഖയെയുമാണ് അനുമോദിച്ചത്.
തളിപ്പറമ്പ ചൈൽഡ് ഡവലപ്പ്മെൻ്റ് പ്രൊജക്ട് ഓഫീസ് - 1 ആണ് പരിപാടി സംഘടിപ്പിച്ചത് .
പട്ടുവം മുറിയാത്തോടെ പഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ വെച്ച് നടന്ന യോഗത്തിൽ തളിപ്പറമ്പ് ചൈൽഡ് ഡവലപ്മെൻ്റ് പ്രൊജക്ട് ഓഫീസർ രേണുക പാറയിൽ അധ്യക്ഷത വഹിച്ചു .ഐ സി ഡി എസ് സൂപ്പർവൈസർമാരായ കെ പങ്കജാക്ഷി (പട്ടുവം പഞ്ചായത്ത്), സ്മിത കെ കുന്നിൽ (തളിപ്പറമ്പ നഗരസഭ ), പി ജെ അനുമോൾ (ആന്തൂർ നഗരസഭ), ബി കെ സൗമ്യ (കടന്നപ്പള്ളി -പണപ്പുഴ പഞ്ചായത്ത് ) എന്നിവർ സംസാരിച്ചു . ആന്തൂർ ഒഴക്രോം അംഗൻവാടി ടീച്ചർ കെ ഭാരതി സ്വാഗതവും പട്ടുവം കുഞ്ഞിമുറ്റം അംഗൻവാടി ടീച്ചർ ഇ മിനിമോൾ നന്ദിയും പറഞ്ഞു .
Sentoff