പറശ്ശിനിക്കടവ്: ആന്തൂർ നഗരസഭ കുടുംബശ്രീ സിഡിഎസ് വാർഷികാഘോഷം അരങ്ങ് 2025 സർഘോത്സവം പറശ്ശിനിക്കടവ് ഹയർ സെക്കണ്ടറി സ്കൂൾ ഹാളിൽ ചെയർമാൻ പി.മുകുന്ദൻ ഉൽഘാടനം ചെയ്തു.

സ്ഥിരം സമിതി അധ്യക്ഷ എം.ആമിന ടീച്ചറുടെ അധ്യക്ഷതയിൽ നടന്ന ഉൽഘാനയോഗത്തിന് മെമ്പർ സെക്രട്ടറി ബി.അനുശ്രീ സ്വാഗതവും സി.ഡി.എസ് വൈസ് ചെയർപേർസൺ ഷീജ.കെ നന്ദിയും പറഞ്ഞു.
സ്ഥിരംസമിതി അധ്യക്ഷന്മാരായ പി.കെ.മുഹമ്മദ് കുഞ്ഞി, കെ.പി. ഉണ്ണികൃഷ്ണൻ സി.ഡി.എസ് ചെയർപേർസൺ കെ.പി. ശ്യാമള എന്നിവർ ആശംസയർപ്പിച്ച് സംസാരിച്ചു.തുടർന്ന് കുടുംബശ്രീയുടെ വിവിധയൂനിററുകളിൽ നിന്നുള്ള മത്സരാർത്ഥികൾക്കായി വിവിധ കലാ മത്സരങ്ങളും അരങ്ങേറി.
Anthoor Municipality Kudumbashree CDS