തളിപ്പറമ്പ് നഗരസഭ മുക്കോല നഗര ജനകീയ ആരോഗ്യ കേന്ദ്രം ഉദ്ഘാടനം ബഹു നഗരസഭ ചെയർപേഴ്സൺ ശ്രീമതി മുർഷിദ കൊങ്ങായി നിർവഹിച്ചു. ചെയർമാൻ കല്ലിങ്കൽ പത്മനാഭൻ അധ്യക്ഷത വഹിച്ചു .ജനറൽ സുപ്രണ്ട് അനീഷ് കുമാർ റിപ്പോര്ട്ട് അവതരിപ്പിച്ചു.

ഡെപ്യൂട്ടി ഡിഎംഒ കണ്ണൂർ ഡോക്ടർ സച്ചിൻ, ജില്ലാ പ്രോഗ്രാം മാനേജർ എൻ എച്ച് എം കണ്ണൂർ ഡോ അനിൽകുമാർ പി കെ എന്നിവർ മുഖ്യാതിഥി യായി സ്ഥിരം സമിതി അധ്യക്ഷന്മാരായ എം കെ ഷബിത ടീച്ചർ,റജില പി, മുഹമ്മദ് നിസാർ പി പി, ഖദീജ കെ പി കൗൺസിലർമാരായ സി വി ഗിരീശൻ കൊടിയിൽ സലിം, വത്സരാജൻ, ആസൂത്രണ കമ്മിറ്റി ഉപാധ്യക്ഷൻ പി കെ സുബൈർ, മെഡിക്കൽ ഓഫീസർ അർബൻ പി എച്ച് എസ് സി കൂവോട് ഡോ അനീസ, കെഎം ലത്തീഫ്,കെ. വി. മുഹമ്മദ് കുഞ്ഞി,എം രഘുനാഥ് കെ എസ് റിയാസ്, എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു.
ആരോഗ്യ കമ്മിറ്റി ചെയർപേഴ്സൺ നബീസ ബീവി സ്വാഗതവും, മെഡിക്കൽ ഓഫീസർ അർബൻ പി എച്ച് സി ഡോ. അനീസ അഷ്‌റഫ് നന്ദിയും അറിയിച്ചു സംസാരിച്ചു. നഗരസഭ കൗൺസിലർമാരും ജീവനക്കാരും പരിപാടിയിൽ പങ്കെടുത്തു.
Mukkola Urban Public Health Center