ഇരിക്കൂർ : സംസ്ഥാനപാതയിൽ ഇരിക്കൂർ താലൂക്ക് ആശുപത്രിക്ക് സമീപം നിയന്ത്രണം വിട്ട വാൻ എതിരേ വന്ന കാറിലും ബൈക്കിലും ഇടിച്ചു കയറി മൂന്നു യാത്രക്കാർക്ക് സാരമായ പരിക്കേറ്റു.പരിക്കേറ്റ രണ്ട് ബൈക്ക് യാത്രക്കാരെയും കാർ ഡ്രൈവറെയും നാട്ടുകാർ ഇരിക്കൂറിൽ പ്രാഥമിക ചികിത്സ നൽകിയശേഷം കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇരിക്കൂറിൽനിന്ന് ഇരിട്ടി ഭാഗത്തേക്ക് പോകുവയായിരുന്ന വാൻ ഇരിട്ടിയിൽനിന്ന് തളിപ്പറമ്പിലേക്ക് പോകുകയായിരുന്ന കാറിലും ബൈക്കിലുമാണ് ഇടിച്ചത്.
സംഭവം അറിഞ്ഞ് ഇരിക്കൂർ പോലീസ് സ്ഥലത്തെത്തി ഗതാഗതതടസ്സം പുനഃസ്ഥാപിച്ചു. നാട്ടുകാരും സഹായത്തിനെത്തി. സംഭവത്തിൽ ഇരിക്കൂർ പോലീസ് കേസെടുത്തു.
Car accident