പരിയാരം: എസ് എസ് എഫ് അമ്പത്തിമൂന്നാം സ്ഥാപക ദിനത്തോടനുബന്ധിച്ച് ആലക്കോട് ഡിവിഷൻ സമ്മേളനവും വിദ്യാർത്ഥി റാലിയും നടന്നു. സെലിബ്രേറ്റിങ്ങ് ഹ്യൂമാനിറ്റി ശരികളുടെ ആഘോഷം എന്ന പ്രമേയത്തിൽ നടക്കുന്ന ലഹരി വിരുദ്ധ ക്യാമ്പയിനിന്റെ ഭാഗമായാണ് ഡിവിഷൻ സമ്മേളനം സംഘടിപ്പിച്ചത്. എസ് വൈ എസ് ആലക്കോട് സോൺ പ്രസിഡന്റ് അനസ് ബാഖവി വിദ്യാർത്ഥി റാലി ഫ്ലാഗ് ഓഫ് ചെയ്തു.

എസ് വൈ എസ് ആലക്കോട് സോൺ ജനറൽ സെക്രട്ടറി ജബ്ബാർ മൗലവി സമ്മേളനം ഉദ്ഘാടനം ചെയ്തു. എസ് എസ് എഫ് സംസ്ഥാന എക്സിക്യൂട്ടീവ് അംഗം സ്വാദിഖ് അഹ്‌സനി, എസ് എസ് എഫ് ജില്ലാ ഫിനാൻസ് സെക്രട്ടറി റസീൻ അബ്ദുള്ള എന്നിവർ വ്യത്യസ്ത സെഷനുകൾക്ക് നേതൃത്വം നൽകി. മുഹമ്മദ് റാസി കുഞ്ഞിമംഗലം,മുസ്തഫ ഹുമൈദി, വാരിസ് എം പി പങ്കെടുത്തു.
SSF's 53rd Foundation Day