കണ്ണൂർ : ആയുർവേദ ഡോക്ടർമാരുടെ സംഘടനയായ ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ കണ്ണൂർ ജില്ലാ സമ്മേളനം തലശ്ശേരി പേൾ വ്യൂ ഹോട്ടലിൽ നടന്നു.ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് അഡ്വ: കെ കെ രത്നകുമാരി സമ്മേളനം ഉദ്ഘാടനം ചെയ്തു.
കൊറോണ കാലയളവിലും മറ്റ് പല നിർണായകമായ ഘട്ടങ്ങളിലും ആയുർവേദ ഡോക്ടർമാരുട ഭാഗത്ത് നിന്നും വലിയ ഇടപെടൽ ഉണ്ടായിട്ടുണ്ടെന്നും 'കാലഘട്ടത്തിനനുസരിച്ച് ആയുർവേദ ചികിത്സാരീതിയിലും മാറ്റങ്ങൾ ഉണ്ടാകണമെന്നും കെ കെ രത്നകുമാരി പറഞ്ഞു. സമ്മേളനത്തിൽ ജില്ലാ പ്രസിഡൻറ് ഡോ.എ രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു. കെ സി ലിനീഷ ,കെ കെ രശ്മി, കെസി അജിത്ത്കുമാർ, തുടങ്ങിയവർ സംബന്ധിച്ചു.
Ayurveda medical association