---
title: "പയ്യന്നൂർ പഴയ ബസ്റ്റാൻ്റ് 29 മുതൽ മുതൽ 4 ദിവസം അടച്ചിടും: ബസുകൾക്ക് നിയന്ത്രണം "
english_title: "Payyannoor bus stand "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/286478/payyannoor-bus-stand"
published_at: "2025-04-28T18:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/680f76dd3689b_Screenshot_20250428_180832_Google.jpg"
keywords: []
---

# പയ്യന്നൂർ പഴയ ബസ്റ്റാൻ്റ് 29 മുതൽ മുതൽ 4 ദിവസം അടച്ചിടും: ബസുകൾക്ക് നിയന്ത്രണം 

> **Lead Summary:** പയ്യന്നൂർ നഗരസഭ പഴയ ബസ്റ്റാൻ്റ് ടാറിംഗ് പ്രവൃത്തി നടക്കുന്നതിനാൽ നാളെ 29/4/25 ചൊവ്വാഴ്ച മുതൽ 4 ദിവസത്തേക്ക് അടച്ചിടും.

## Article Content

പയ്യന്നൂർ നഗരസഭ പഴയ ബസ്റ്റാൻ്റ് ടാറിംഗ് പ്രവൃത്തി നടക്കുന്നതിനാൽ നാളെ 29/4/25 ചൊവ്വാഴ്ച മുതൽ 4 ദിവസത്തേക്ക് അടച്ചിടും.

പഴയ ബസ്റ്റാൻ്റിലേക്ക് വരുന്ന ബസുകൾ റൂറൽ ബാങ്ക് പരിസരത്ത് യാത്രക്കാരെ ഇറക്കി സ്റ്റേഡിയവും, പരിസരവും ഉപയോഗപ്പെടുത്തി പാർക്ക് ചെയ്യണം.

നഗരത്തിൽ ട്രാഫിക് പ്രശ്നം ഒഴിവാക്കുന്നതിനായി സമയമാകുമ്പോൾ മാത്രം യാത്രക്കാരെ കയറ്റുന്നതിന് റൂറൽ ബാങ്ക് പരിസരത്ത് എത്തിച്ചേരേണ്ടതാണ്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/286478/payyannoor-bus-stand)