സംവിധായകന്‍ ഷാജി എന്‍ കരുണ്‍ അന്തരിച്ചു

സംവിധായകന്‍ ഷാജി എന്‍ കരുണ്‍ അന്തരിച്ചു
Apr 28, 2025 09:24 PM | By Sufaija PP

*സംവിധായകന്‍ ഷാജി എന്‍ കരുണ്‍ അന്തരിച്ചു.* 


തിരുവനന്തപുരം: ദേശീയ-അന്തര്‍ദേശീയ തലങ്ങളില്‍ മലയാളസിനിമയെ അടയാളപ്പെടുത്തിയ സംവിധായകന്‍ ഷാജി എന്‍ കരുണ്‍ അന്തരിച്ചു. 73 വയസ്സായിരുന്നു. വൈകീട്ട് അഞ്ചുമണിയോടെ വഴുതക്കാട് ഉദാരശിരോമണി റോഡിലെ വസതിയായ പിറവിയിലായിരുന്നു അന്ത്യം. ദീര്‍ഘനാളായി അര്‍ബുദരോഗ ചികിത്സയിലായിരുന്നു. ദിവസങ്ങള്‍ക്ക് മുന്‍പ് സിനിമമേഖലയ്ക്ക് നല്‍കിയ സമഗ്രസംഭാവനകള്‍ കണക്കിലെടുത്ത് സംസ്ഥാന സര്‍ക്കാരിന്റെ പരമോന്നതപുരസ്‌കാരമായ ജെസി ഡാനിയേല്‍ അവാര്‍ഡ് കഴിഞ്ഞ ദിവസം ഏറ്റുവാങ്ങിയിരുന്നു. അതായിരുന്നു ഷാജി എന്‍ കരുണിന്റെ അവസാന പൊതുപരിപാടി.

എഴുപതോളം ചലച്ചിത്രമേളകളില്‍ പ്രദര്‍ശിപ്പിക്കുകയും 31 പുരസ്‌കാരങ്ങള്‍ നേടുകയുംചെയ്ത 'പിറവി', കാന്‍ ചലച്ചിത്രമേളയില്‍ പാംദോറിന് നാമനിര്‍ദേശംചെയ്യപ്പെട്ട 'സ്വം', കാനില്‍ ഔദ്യോഗികവിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച 'വാനപ്രസ്ഥം' തുടങ്ങിയ ചിത്രങ്ങളിലൂടെ അന്തര്‍ദേശീയതലത്തില്‍ മലയാളസിനിമയ്ക്ക് അഭിമാനകരമായ അംഗീകാരങ്ങള്‍ നേടിതന്നു. മികച്ച ഛായാഗ്രാഹകനുള്ള ദേശീയ അവാര്‍ഡും മൂന്ന് സംസ്ഥാന അവാര്‍ഡുകളും നേടിയിട്ടുണ്ട്.

മമ്മൂട്ടിയെ നായകനാക്കി 2009ല്‍ പുറത്തിറങ്ങിയ കുട്ടിസ്രാങ്ക് എന്ന ചിത്രം ഏഴുവീതം ദേശീയ, സംസ്ഥാന പുരസ്‌കാരങ്ങള്‍ നേടി. കലാസാംസ്‌കാരിക രംഗത്തെ സംഭാവനയ്ക്കുള്ള ഫ്രഞ്ച് സര്‍ക്കാരിന്റെ അന്താരാഷ്ട്ര അംഗീകാരമായ 'ദ ഓര്‍ഡര്‍ ഓഫ് ആര്‍ട്സ് ആന്‍ഡ് ലെറ്റേഴ്സ്', പത്മശ്രീ പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്.

1952-ല്‍ കൊല്ലം ജില്ലയില്‍ ജനിച്ച ഷാജി എന്‍ കരുണ്‍ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജില്‍നിന്ന് ബിരുദവും 1974-ല്‍ പുണെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്ന് ഛായാഗ്രഹണത്തില്‍ ഡിപ്ലോമയും നേടി. 1975-ല്‍ കേരള സംസ്ഥാന ചലച്ചിത്രവികസന കോര്‍പ്പറേഷന്റെ രൂപവത്കരണവേളയില്‍ ആസൂത്രണത്തില്‍ മുഖ്യപങ്കുവഹിച്ചു. 1998-ല്‍ രൂപംകൊണ്ട കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ ആദ്യ ചെയര്‍മാനായിരുന്നു. നിലവില്‍ കെഎസ്എഫ്ഡിസി ചെയര്‍മാനാണ്.

Shaji N Karun

Next TV

Related Stories
ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ കണ്ണൂർ ജില്ലാ സമ്മേളനം നടന്നു

Apr 28, 2025 09:29 PM

ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ കണ്ണൂർ ജില്ലാ സമ്മേളനം നടന്നു

ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ കണ്ണൂർ ജില്ലാ സമ്മേളനം...

Read More >>
ഇൻസ്റ്റാഗ്രാംവഴി പരിചയപ്പെട്ട കാമുകനെ കാണാനായി പത്തനംതിട്ടയിൽ നിന്നും 13കാരി കാസർക്കോട് എത്തി

Apr 28, 2025 08:36 PM

ഇൻസ്റ്റാഗ്രാംവഴി പരിചയപ്പെട്ട കാമുകനെ കാണാനായി പത്തനംതിട്ടയിൽ നിന്നും 13കാരി കാസർക്കോട് എത്തി

ഇൻസ്റ്റാഗ്രാംവഴി പരിചയപ്പെട്ട കാമുകനെ കാണാനായി പത്തനംതിട്ടയിൽ നിന്നും 13കാരി കാസർക്കോട്...

Read More >>
യുവാവിനെ ചില്ല് ഗ്ലാസ് കൊണ്ട് അടിച്ചു പരിക്കേൽപ്പിച്ചയാൾക്കെതിരെ കേസ്

Apr 28, 2025 08:33 PM

യുവാവിനെ ചില്ല് ഗ്ലാസ് കൊണ്ട് അടിച്ചു പരിക്കേൽപ്പിച്ചയാൾക്കെതിരെ കേസ്

യുവാവിനെ ചില്ല് ഗ്ലാസ് കൊണ്ട് അടിച്ചു പരിക്കേൽപ്പിച്ചയാൾക്കെതിരെ കേസ്...

Read More >>
ചന്ദനക്കടത്ത് കേസില്‍ പ്രതിയായ മധ്യവയസ്‌ക്കന്‍ വിഷം കഴിച്ച് മരിച്ചു.

Apr 28, 2025 08:31 PM

ചന്ദനക്കടത്ത് കേസില്‍ പ്രതിയായ മധ്യവയസ്‌ക്കന്‍ വിഷം കഴിച്ച് മരിച്ചു.

ചന്ദനക്കടത്ത് കേസില്‍ പ്രതിയായ മധ്യവയസ്‌ക്കന്‍ ആസിഡ് പോലുള്ള വിഷം കഴിച്ച്...

Read More >>
പണം വെച്ച് പുള്ളി മുറിചീട്ടുകളി: നാലു പേരെ പോലീസ് പിടികൂടി

Apr 28, 2025 08:26 PM

പണം വെച്ച് പുള്ളി മുറിചീട്ടുകളി: നാലു പേരെ പോലീസ് പിടികൂടി

പണം വെച്ച് പുള്ളി മുറിചീട്ടുകളി. നാലു പേരെ പോലീസ്...

Read More >>
എം വി അമ്മാളു അമ്മ നിര്യാതയായി

Apr 28, 2025 07:46 PM

എം വി അമ്മാളു അമ്മ നിര്യാതയായി

എം വി അമ്മാളു അമ്മ (87)...

Read More >>
Top Stories