തളിപ്പറമ്പ : എസ് എസ് എഫ് തളിപ്പറമ്പ ഡിവിഷൻ സമ്മേളനo നാളെ ഏപ്രിൽ 29 ചൊവ്വാഴ്ച്ച കുറുമാത്തൂരിൽ വെച്ച് നടക്കുംമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. എസ് എസ് എഫ് അമ്പത്തി മൂന്നാമത് സ്ഥാപകദിനത്തോടനുബന്ധിച്ച് 125 ഡിവിഷൻ കേന്ദ്രങ്ങളിലാണ് എസ് എസ് എഫ് സമ്മേളനങ്ങൾ നടത്തുന്നത്.

"ശരികളെ ആഘോഷിക്കുന്നു" എന്ന പ്രമേയത്തിലാണ് സമ്മേളനങ്ങൾ സംഘടിപ്പിക്കുന്നത്. 56 യൂണിറ്റുകളിൽ നിന്നായി നാന്നൂറ്റി അമ്പതിലേറെ പ്രതിനിധികൾ പങ്കെടുക്കും. വൈകുന്നേരം നാല് മണിക്ക് കുറുമാത്തൂർ ഹയർ സെക്കണ്ടറി സ്കൂൾ പരിസരത്ത് നിന്നും ആരംഭിക്കുന്ന വിദ്യാർത്ഥി റാലിയോടെ ഡിവിഷൻ സമ്മേളനത്തിന് ഔദ്യോഗിക തുടക്കമാവും. ക്യാമ്പയിൻ്റെ ഭാഗമായി "സേ നോ റ്റു ഡ്രഗ്സ്" എന്ന ആശയം മുന്നോട്ട് വെച്ച് കൊണ്ട് ലഹരി വിരുദ്ധ മാരത്തോൺ സംഘടിപ്പിക്കും.
സ്ട്രീറ്റ് പൾസ്, സോഷ്യൽ സർവ്വേ, സ്ട്രീറ്റ് പാർലമെൻ്റ്, കേരള കണക്ട് തുടങ്ങി വ്യത്യസ്തമായ പദ്ധതികളാണ് ക്യാമ്പയിൻ്റെ ഭാഗമായി ഡിവിഷനിൽ സംഘടിപ്പിക്കുന്നത്. എസ് എസ് എഫ് കേരള എകസിക്യുട്ടീവ് അംഗം സ്വാദിഖ് അഹ്സനി കോഴിക്കോട്, മുസമ്മിൽ സഖാഫി പാനൂർ, ശംസുദ്ധീൻ സഖാഫി, ഹബീബുള്ള ഹാറൂനി, മൻസൂർ അൻസാരി തുടങ്ങിയവർ സെഷനുകൾക്ക് നേതൃത്വം നൽകും എന്ന് തളിപ്പറമ്പ പ്രസ് ഫോറത്തിൽ വെച്ച് നടന്ന വാർത്താ സമ്മേളനത്തിൽ എസ് എസ് എഫ് തളിപ്പറമ്പ ഡിവിഷൻ ഭാരവാഹികളായ കെ മുഹമ്മദ് ബിലാൽ അമാനി, മുഹമ്മദ് സൽമാൻ എം, മിദ്ലാജ് കെ, അർഷദ് എൻ എം, മുഹമ്മദ് മുസ്തഫ കെ എന്നിവർ അറിയിച്ചു.
SSF Taliparamba Division Conference