മയ്യിൽ: പണം വെച്ച് പുള്ളി മുറിചീട്ടുകളി. നാലു പേരെ പോലീസ് പിടികൂടി. പട്ടാന്നൂർ സ്വദേശി എ. രാജീഷ്(45), ചേലേരിയിലെ എം.കെ. ഏറമുള്ളാൻ (62), മട്ടന്നൂർ മലക്കു താഴെ സ്വദേശി എം. റിനീഷ് (35), വടുവൻ കുളം മാച്ചേരിയിലെ എം. ധനേഷ് (43) എന്നിവരെയാണ് എസ്.ഐ.പി. സന്തോഷ് കുമാറും സംഘവും പിടികൂടിയത്.വടുവൻ കുളത്ത് വെച്ച് പുള്ളി മുറിചീട്ടുകളിക്കിടെയാണ് സംഘം പോലീസ് പിടിയിലായത്. കളിസ്ഥലത്ത് നിന്നും5740 രൂപയും പോലീസ് പിടിച്ചെടുത്തു.
Four arrested