സി.പി.ഐ.എം വേശാല ലോക്കൽ കമ്മിറ്റി അംഗം കെ.ഗണേഷ്കുമാറിന്റെയും ജനാധിപത്യ മഹിള അസോസിയേഷൻ വേശാല വില്ലേജ് കമ്മിറ്റി അംഗം വി.കെ സുനിതയുടെയും ഗൃഹപ്രവേശനത്തിൽ ഐ.ആർ.പി.സിക്ക് ധനസഹായം നൽകി .

സി.പി.ഐ.എം വേശാല ലോക്കൽ കമ്മിറ്റി അംഗം കെ. രാമചന്ദ്രന്റെ അധ്യക്ഷതയിൽ സി.പി.ഐ.എം കണ്ണൂർ ജില്ലാകമ്മിറ്റി അംഗവും മയ്യിൽ ഏരിയ സെക്രട്ടറിയുമായ സ.എൻ . അനിൽകുമാർ ധനസഹായം ഏറ്റുവാങ്ങി.സി.പി.ഐ.എം മയ്യിൽ ഏരിയ കമ്മിറ്റിയംഗവും വേശാല ലോക്കൽ സെക്രട്ടറിയുമായ കെ. പ്രിയേഷ്കുമാർ സംസാരിച്ചു.
ഐ. ആർ.പി.സി വേശാല ലോക്കൽ ഗ്രൂപ്പ് അംഗം കുനിയിൽ ഗോവിന്ദൻ.കട്ടോളി ബ്രാഞ്ച് സെക്രട്ടറി കെ.രാജീവൻ കുടുംബാംഗങ്ങൾ സുഹൃത്തുകൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. സി.പി.ഐ എം വേശാല ലോക്കൽ കമ്മിറ്റി അംഗം പി.സജേഷ് സ്വാഗതം പറഞ്ഞു.
IRPC