കണ്ണൂർ: സെൻട്രൽ ജയിലിൽ തടവുകാരിൽ നിന്ന് മൊബൈൽ ഫോണുകളും ഇലക്ട്രോണിക് ഉപകരണങ്ങളും പിടികൂടി. പത്താം നമ്പർ ബ്ലോക്കിലെ തടവുകാരായ രഞ്ജിത്ത്, അഖിൽ, ഇബ്രാഹിം ബാദുഷ എന്നിവരിൽ നിന്നാണ് ജയിൽ ഉദ്യോഗസ്ഥരുടെ പരിശോധനയിൽ നിരോധിച്ച സാധനങ്ങൾ പിടിച്ചത്.

ഞായറാഴ്ച ഉച്ചയോടെയാണ് സംഭവം. കഴിഞ്ഞ വെള്ളിയാഴ്ചയും ഒളിപ്പിച്ച നിലയിൽ രണ്ട് മൊബൈൽ ഫോൺ പിടികൂടിയിരുന്നു. ജയിൽ സുപ്രണ്ടിന്റെ പരാതിയിൽ കണ്ണൂർ ടൗൺ പോലീസ് കേസെടുത്തു. മൊബൈൽ ഫോൺ, എയർപോഡ്, യു എസ് ബി, സിം, കേബിൾ, ഇലക്ട്രോണിക് ഉപകരണങ്ങൾ തുടങ്ങിയവയാണ് കണ്ടെത്തിയത്.
Kannur central jail