---
title: "സംസ്ഥാനത്ത് കോളറ ബാധിച്ച് ഒരു മരണം "
english_title: "Cholera "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/286258/colora"
published_at: "2025-04-27T19:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/680e3442921fd_Screenshot_20250427_191202_Google.jpg"
keywords: []
---

# സംസ്ഥാനത്ത് കോളറ ബാധിച്ച് ഒരു മരണം 

> **Lead Summary:** തിരുവനന്തപുരം: തിരുവനന്തപുരത്ത് കോളറ ബാധിച്ച് മരണം. കവടിയാർ സ്വദേശിയായ കാർഷിക വകുപ്പിലെ മുൻ ഉദ്യോഗസ്ഥനാണ് മരിച്ചത്. മരണാനന്തരം നടത്തിയ രക്ത പരിശോധനയിലാണ് കോളറ സ്ഥിരീകരിച്ചത്.

## Article Content

തിരുവനന്തപുരം: തിരുവനന്തപുരത്ത് കോളറ ബാധിച്ച് മരണം. കവടിയാർ സ്വദേശിയായ കാർഷിക വകുപ്പിലെ മുൻ ഉദ്യോഗസ്ഥനാണ് മരിച്ചത്. മരണാനന്തരം നടത്തിയ രക്ത പരിശോധനയിലാണ് കോളറ സ്ഥിരീകരിച്ചത്.

ഈ മാസം 20 ന് തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിൽെ വെച്ചായിരുന്നു മരണം. ബന്ധുക്കൾക്കോ പ്രദേശത്തോ മറ്റ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നും ആരോഗ്യവകുപ്പ് അറിയിച്ചു. പനിബാധയെ തുടർന്ന് ഈ മാസം 17 ആയിരുന്നു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/286258/colora)