അപകടത്തില്‍പ്പെട്ട കാറില്‍നിന്ന് പരിക്കേറ്റ ഭാര്യയെ ഉപേക്ഷിച്ച് ഭര്‍ത്താവ് മുങ്ങി

അപകടത്തില്‍പ്പെട്ട കാറില്‍നിന്ന് പരിക്കേറ്റ ഭാര്യയെ ഉപേക്ഷിച്ച് ഭര്‍ത്താവ് മുങ്ങി
Apr 27, 2025 03:13 PM | By Sufaija PP

ഇടുക്കി: ഇടുക്കി ഉപ്പുതറയില്‍ അപകടത്തില്‍പ്പെട്ട കാറില്‍നിന്ന് ഭാര്യയെ ഉപേക്ഷിച്ച് ഭര്‍ത്താവ് കടന്നുകളഞ്ഞു. അപകടം മനഃപൂര്‍വ്വം ഉണ്ടാക്കിയതാണോ എന്ന സംശയത്തില്‍ പോലിസ് അന്വേഷണം തുടങ്ങി. ആലടി സ്വദേശി സുരേഷാണ് ഭാര്യയെ ഉപേക്ഷിച്ച് കടന്നുകളഞ്ഞത്. ശനിയാഴ്ച രാത്രിയിലാണ് അപകടമുണ്ടായത്.

സുരേഷും ഭാര്യയും കാറില്‍ സഞ്ചരിക്കവെ താഴ്ചയിലേക്ക് മറിയുകയായിരുന്നു. അപകടത്തില്‍ പരിക്കേറ്റ ഭാര്യയെ ഉപേക്ഷിച്ച് സുരേഷ് പോയെന്നാണ് പോലിസ് പറയുന്നത്. രാവിലെയാണ് കാറില്‍ സ്ത്രീ കുടുങ്ങി കിടക്കുന്ന കാര്യം മറ്റുള്ളവര്‍ അറിയുന്നത്. ഇവരെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

സുരേഷും അപകടത്തില്‍പ്പെട്ട സ്ത്രീയും തമ്മില്‍ പ്രശ്നങ്ങളുണ്ടായിരുന്നതായി പോലിസിന് വിവരം ലഭിച്ചിട്ടുണ്ട്. സുരേഷിനെ പോലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഭാര്യ സ്റ്റിയറിങ്ങില്‍ പിടിച്ചു വലിച്ചതാണ് അപകടത്തിന് കാരണമെന്നാണ് ഇയാള്‍ പോലിസിനോട് പറഞ്ഞിരിക്കുന്നത്. എന്നാല്‍ മദ്യ ലഹരിയിലുള്ള ഇയാളുടെ മൊഴി പോലിസ് വിശ്വാസത്തിലെടുത്തിട്ടില്ല. അപകടത്തില്‍പ്പെട്ട സ്ത്രീയുടെ മൊഴി രേഖപ്പെടുത്താന്‍ പോലിസിനായിട്ടില്ല. അപകടം നില തരണം ചെയ്താലെ ഇവരില്‍നിന്ന് വിവരങ്ങള്‍ തേടാനാകൂ


Car accident

Next TV

Related Stories
സംസ്ഥാനത്ത് കോളറ ബാധിച്ച് ഒരു മരണം

Apr 27, 2025 07:11 PM

സംസ്ഥാനത്ത് കോളറ ബാധിച്ച് ഒരു മരണം

സംസ്ഥാനത്ത് കോളറ ബാധിച്ച് ഒരു മരണം...

Read More >>
പഴയ വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ പുതുക്കുന്നവരുടെ എണ്ണം കുറയുന്നു

Apr 27, 2025 07:08 PM

പഴയ വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ പുതുക്കുന്നവരുടെ എണ്ണം കുറയുന്നു

പഴയ വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ പുതുക്കുന്നവരുടെ എണ്ണം...

Read More >>
സെറ്റ് രജിസ്ട്രേഷൻ തിങ്കളാഴ്ച മുതൽ

Apr 27, 2025 03:15 PM

സെറ്റ് രജിസ്ട്രേഷൻ തിങ്കളാഴ്ച മുതൽ

സെറ്റ് രജിസ്ട്രേഷൻ തിങ്കളാഴ്ച...

Read More >>
മധ്യവയസ്കനെ ലോഡ്ജിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

Apr 27, 2025 12:11 PM

മധ്യവയസ്കനെ ലോഡ്ജിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

മധ്യവയസ്കനെ ലോഡ്ജിൽ തൂങ്ങിമരിച്ച നിലയിൽ...

Read More >>
 ഹൈബ്രിഡ് കഞ്ചാവുമായി പ്രമുഖ മലയാള സിനിമ സംവിധായകരടക്കം മൂന്നു പേര്‍ എക്സൈസിന്‍റെ പിടിയിലായി

Apr 27, 2025 11:41 AM

ഹൈബ്രിഡ് കഞ്ചാവുമായി പ്രമുഖ മലയാള സിനിമ സംവിധായകരടക്കം മൂന്നു പേര്‍ എക്സൈസിന്‍റെ പിടിയിലായി

ഹൈബ്രിഡ് കഞ്ചാവുമായി പ്രമുഖ മലയാള സിനിമ സംവിധായകരടക്കം മൂന്നു പേര്‍ എക്സൈസിന്‍റെ...

Read More >>
വേനലവധിക്കാലത്ത് വിനോദസഞ്ചാര മേഖലയിലേക്കുള്ള കെഎസ്ആര്‍ടിസി യാത്രയില്‍ തിരക്കേറുന്നു

Apr 26, 2025 10:41 PM

വേനലവധിക്കാലത്ത് വിനോദസഞ്ചാര മേഖലയിലേക്കുള്ള കെഎസ്ആര്‍ടിസി യാത്രയില്‍ തിരക്കേറുന്നു

വേനലവധിക്കാലത്ത് വിനോദസഞ്ചാര മേഖലയിലേക്കുള്ള കെഎസ്ആര്‍ടിസി യാത്രയില്‍...

Read More >>
Top Stories










Entertainment News