തളിപ്പറമ്പ്: മുന്നാട് സ്വദേശി പറശിനിക്കടവിലെ ലോഡ്ജില്‍ തൂങ്ങിമരിച്ചു.കാസര്‍ഗോഡ് മുന്നാട്ടെ പുതിയകണ്ടം വീട്ടില്‍ തമ്പായി ആചാരിയുടെ മകന്‍ പി.ടി.മുകുന്ദന്‍(61)നെയാണ് മരിച്ച നിലയില്‍ കണ്ടത്.

ഇന്നലെ രാത്രി 9.45 നാണ് ഇയാള്‍ പറശിനിക്കടവിലെ മിക്‌സ് മാക്‌സ് ലോഡ്ജില്‍ മുറിയെടുത്തത്.രാവിലെ മുറി തുറക്കാത്തതിനെ തുടര്‍ന്ന് നോക്കിയപ്പോഴാണ് ജനല്‍ കമ്പിയില്‍ തുങ്ങിയ നിലയില്‍ കണ്ടത്.
കെട്ടഴിച്ച് പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരണപ്പെട്ടു.
ലോഡ്ജ് നടത്തിപ്പുകാരന്‍ കെ.കെ.രവിയുടെ പരാതിയില്‍ പോലീസ് കേസെടുത്തു.
ഭാര്യ: ലക്ഷ്മി.മക്കള്‍: മണി, സന്ദീപ്, ശരണ്യ.
Suicide