---
title: "സെറ്റ് രജിസ്ട്രേഷൻ തിങ്കളാഴ്ച മുതൽ"
english_title: "Set registration "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/286224/set-registration"
published_at: "2025-04-27T15:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/680dfcf650373_Registration-and-stamp-duty-fees-1.jpg"
keywords: []
---

# സെറ്റ് രജിസ്ട്രേഷൻ തിങ്കളാഴ്ച മുതൽ

> **Lead Summary:** ഹയർ സെക്കണ്ടറി, നോൺ വൊക്കേഷണൽ ഹയർ സെക്കണ്ടറി അധ്യാപക നിയമനത്തിനുള്ള സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റിന് ഏപ്രിൽ 28 മുതൽ അപേക്ഷിക്കാം.

## Article Content

ഹയർ സെക്കണ്ടറി, നോൺ വൊക്കേഷണൽ ഹയർ സെക്കണ്ടറി അധ്യാപക നിയമനത്തിനുള്ള സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റിന് ഏപ്രിൽ 28 മുതൽ അപേക്ഷിക്കാം.

എൽബിഎസ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്‌നോളജിയാണ് പരീക്ഷ നടത്തുന്നത്.

lbscentre.kerala.gov.in വഴി മേയ് 28-ന് വൈകീട്ട് അഞ്ച് വരെ അപേക്ഷിക്കാം.

ബിരുദാനന്തര ബിരുദ പരീക്ഷയിൽ അൻപത് ശതമാനത്തിൽ കുറയാതെ മാർക്ക് അല്ലെങ്കിൽ തത്തുല്യ ഗ്രേഡും ബി എഡുമാണ് അടിസ്ഥാന യോഗ്യത.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/286224/set-registration)