കണ്ണപുരം : ക്ഷേത്ര ഉത്സവത്തിന് അനുമതിയില്ലാതെ കരിമരുന്നു പ്രയോഗം നടത്തിയതിന് ക്ഷേത്രഭാരവാഹികൾ ഉൾപ്പെടെ ആറു പേർക്കെതിരെ നാലാമതും കണ്ണപുരം പോലീസ് കേസെടുത്തു. കോഴിക്കോട് തിരുവമ്പാടി എം.എസ്. സെബാസ്റ്റ്യൻ(58), കോഴിക്കോട് കോട്ടയിൽ ഹൗസിൽ രാജേഷ് (42), ചെറുകുന്ന് അന്നപൂർണ്ണേശ്വരി പ്രസിഡണ്ട് എം.വി. വത്സലൻ, സെക്രട്ടറി നാരായണൻ കുട്ടി, പറശിനിക്കടവ് കാഴ്ച കമ്മിറ്റി പ്രസിഡണ്ട് വി. സത്യൻ, സെക്രട്ടറി വി.സതീശൻ എന്നിവർക്കെതിരെയാണ് കണ്ണപുരം പോലീസ് കേസെടുത്തത്. 20 ന് പുലർച്ചെയാണ് പരാതിക്കാസ്പദമായ സംഭവം. അനുമതിയില്ലാതെയും സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെയും മനുഷ്യജീവന് അപകടം വരത്തക്കവിധത്തിൽ അശ്രദ്ധമായി സ്ഫോടക വസ്തുക്കൾ കൈകാര്യം ചെയ്തതിനാണ് പോലീസ് കേസെടുത്തത്.
അനുമതിയില്ലാതെ കരിമരുന്ന് പ്രയോഗം ക്ഷേത്രഭാരവാഹികൾ ഉൾപ്പെടെ നാലുപേർക്കെതിരെ കേസ്
വളപട്ടണം: ക്ഷേത്രോത്സവത്തോടനുബന്ധിച്ച് അനുമതിയില്ലാതെ കരിമരുന്ന് പ്രയോഗം ക്ഷേത്രഭാരവാഹികൾ ഉൾപ്പെടെ നാലു പേർക്കെതിരെ വളപട്ടണം പോലീസ് കേസെടുത്തു. കമ്പക്കെട്ടുക്കാരൻ കോഴിക്കോട് തിരുവമ്പാടി സ്വദേശി എം.എസ്. സെബാസ്റ്റ്യൻ(58), കോഴിക്കോട്ടെ കെ.വി. രാജേഷ് (42), കീച്ചേരി പാലോട്ടുകാവ് ക്ഷേത്രോത്സവ ആഘോഷ കമ്മിറ്റി പ്രസിഡണ്ട് പാപ്പിനിശേരി ആയിക്കലിലെ പി. വേണുഗോപാലൻ (62),സെക്രട്ടറി വേളാപുരത്തെ കെ. രാജൻ (65) എന്നിവർക്കെതിരെയാണ് വളപട്ടണം എസ്.ഐ.പി. ഉണ്ണികൃഷ്ണൻ കേസെടുത്തത്. ഇന്നലെ രാത്രി 9.30 മണിക്ക് ആയിരുന്നു സംഭവം. ക്ഷേത്രത്തിന് സമീപത്തെ വയലിൽ വെച്ച് അനുമതിയില്ലാതെ കരിമരുന്ന് പ്രയോഗം നടത്തി മനുഷ്യജീവന് അപകടം വരത്തക്കവിധത്തിൽ പ്രവർത്തിച്ചതിനാലാണ് പോലീസ് കേസെടുത്തത്.
case