കണ്ണൂർ : അർധരാത്രി വീട്ടിൽ അതിക്രമിച്ച് കയറി വിദ്യാർഥിനിയെ മർദിച്ച് പരിക്കേൽപ്പിക്കുകയും വീട് ആക്രമിക്കുകയും ചെയ്ത സംഭവത്തിൽ അറസ്റ്റിലായ പ്രതികൾ റിമാഡിൽ. മാങ്ങാട്ടിടം കരിയിൽ മലപ്പിലായി ഹൗസിൽ എം.പി. സിജിത്ത് (45), സഹോദരൻ എം.പി. സുബിൻ (43 ) എന്നിവരെയാണ് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതി കണ്ണൂർ മൂന്ന് 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തത്. ശനിയാഴ്ച പുലർച്ച ഒരു മണിയോടെയാണ് സംഭവം.

പ്രതികളുടെ സഹോദരി സീനയുടെ വീട്ടിലാണ് ആക്രമണം നടന്നത്. മാരകായുധങ്ങളുമായി വീട്ടിലെത്തിയ സംഘം വീട്ടിൽ അതിക്രമം നടത്തിയ ശേഷം സീനയുടെ മകൾ എം.പി. റാഷയെ ആക്രമിച്ചെന്നാണ് പരാതി. ആക്രമണത്തിൽ വീടിന്റെ ജനലുകളും വാതിലും തകർന്നിട്ടുണ്ട്. സിജിത്തിന്റെ ഭാര്യ റോജിമ ഉൾപ്പെടെ മൂന്നു പേർക്കെതിരെയാണ് കൂത്തുപറമ്പ് പൊലീസ് കേസെടുത്തത്.
remanded