ദോഹ: നോർത്ത് കുപ്പം KIJC കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഇഫ്‌താർ മജ്ലിസ് 2025* നോർത്ത് കുപ്പം മഹല്ലിലെ ഖത്തർ പ്രവാസികളുടെ ഒത്തു ചേരലിനും സൗഹൃദസദസ്സിനും വേദിയായി. മാർച്ച് 21 വെള്ളിയാഴ്ച അൽ സദ്ദിലെ സ്വാദ് റെസ്റ്റാറ്റാന്റിൽ പ്രത്യേകം തയ്യാറാക്കിയ ഇഫ്‌താർ മജ്ലിസിൽ നൂറിലധികം പേരാണ് പങ്കെടുത്തത്.

ഇഫ്‌താറിനോടനുബന്ധിച്ചു നടത്തിയ സ്പോട്ട് ക്വിസ് മത്സരങ്ങളും മെഗാ ലക്കി ഡ്രോയും ചടങ്ങിനെ ആകർഷണീയമായി. ഹയ എന്റർപ്രൈസസ് നൽകിയ കുട്ടികൾക്കുള്ള വെൽകം ഗിഫ്റ്റും, ക്വിസ് മത്സര-ലക്കി ഡ്രോ ജേതാക്കൾക്കുള്ള സമ്മാനങ്ങളും ഇഫ്‌താർ മജ്‌ലിസിനെ ഹർഷപുളകിതമാക്കി. KIJC ഖത്തർ ചാപ്റ്റർ പ്രസിഡന്റ് ബഷീർ എംപിയുടെ അധ്യക്ഷതയിൽ തളിപ്പറമ്പ മണ്ഡലം കെഎംസിസി ജോയിന്റ് സെക്രെട്ടറി സകരിയ കൊമ്മച്ചി ഉൽഘാടനം നിർവഹിച്ചു.
ക്വിസ് മത്സരജേതാക്കൾക്ക് സിദ്ധീഖ് ഹാജി എംവി, റഫീഖ് പിപി, അൽത്താഫ് എംവി, മുസ്തഫ കെഎം എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു. നറുക്കെടുപ്പ് വിജയികൾക്കുള്ള സമ്മാനങ്ങൾ ഹസൻ ടികെ, ഹസൻ കോയ എന്നിവർ നൽകി. മെഗാ ലക്കി ഡ്രോ സയീദ് കൊമ്മച്ചി നിർവഹിച്ചു. ക്വിസ് മത്സരം അനസ് സിപി കോർഡിനേറ്റ് ചെയ്തു.
സമസ്ത പൊതുപരീക്ഷയിൽ ഉന്നതവിജയം നേടിയ കുട്ടികൾക്ക് ഖത്തർ ഫ്രണ്ട്സ് ഏർപ്പെടുത്തിയ ട്രോഫി അൻസാർ കെപി സമ്മാനിച്ചു. പ്രത്യേക ഉപഹാരം ഷംനാസ് കെപി സ്വമാതാവിൽ നിന്നും സ്വീകരിച്ചത് ഇഫ്‌താർ സംഗമത്തിൽ ഹൃദ്യമായ നിമിഷത്തിനു സാക്ഷ്യമായി.
KIJC