തളിപ്പറമ്പ് : കുടുംബശ്രീ മിഷന്റെയും ആഭ്യന്തര വകുപ്പിന്റെയും നേത്യ ത്വത്തിൽ ആരംഭിക്കുന്ന സ്നേഹിത എക്സ്റ്റൻഷൻ സെന്റർ ജെൻഡർ ഹെൽപ് ഡസ്ക് സേവനം ഇനി തളിപ്പറമ്പ് ഡിവൈഎസ്പി ഓഫിസിലും. അതിക്രമങ്ങൾക്കും ചൂഷണങ്ങൾക്കും ഇരയായി പൊലീസ് സ്റ്റേഷനിൽ എത്തുന്ന സ്ത്രീകൾക്കും കുട്ടികൾക്കും മാനസിക പിന്തുണ നൽകുന്ന സ്നേഹിത എക്സ്റ്റൻഷൻ സെന്റർ എം വി ഗോവിന്ദൻ എം എൽ എ ഉദ്ഘാടനം ചെയ്തു.

മിഷൻ ജില്ലാ കോർഡിനേറ്റർ എം വി ജയൻ പദ്ധതി വിശദീകരിച്ചു.നഗരസഭാ വൈസ് ചെയർമാൻ കല്ലിങ്കിൽ പത്മനാഭൻ അധ്യക്ഷനായി. സ്ഥിരം സമിതി അധ്യക്ഷൻ പി പി മുഹമ്മദ് നിസാർ , കൗൺസിലർമാരായ ഒ സുഭാഗ്യം, വത്സരാജ് ഡി വൈ എസ് പി പ്രദീപൻ കണ്ണിപ്പൊയിൽ , എസ്എച്ച് ഒ ഷാജി പട്ടേരി എന്നിവർ സംസാരിച്ചു .ചടങ്ങിൽ ട്രാഫിക് ചുമതലയുള്ളവർക്കുള്ള സൺഗ്ലാസുകൾ എം വി ഗോവിന്ദൻ എം എൽ എ വിതരണം ചെയ്തു.
Snehita extension center