പഴയങ്ങാടി റെയിൽവേ അടിപ്പാത: ഓക്ടോബറിൽ പ്രവൃത്തി ആരംഭിക്കും; ഉന്നത ഉദ്യോഗസ്ഥർ സന്ദർശിച്ചു

പഴയങ്ങാടി റെയിൽവേ അടിപ്പാത: ഓക്ടോബറിൽ പ്രവൃത്തി ആരംഭിക്കും; ഉന്നത ഉദ്യോഗസ്ഥർ സന്ദർശിച്ചു
Feb 19, 2025 09:34 AM | By Sufaija PP

പഴയങ്ങാടി പുതിയ റയിൽവേ അടിപാത ഒക്ടോബറിൽ പ്രവൃത്തി ആരംഭിക്കുമെന്ന് എം വിജിൻ എം എൽ എ അറിയിച്ചു.എം എൽ എ യുടെ നേതൃത്വത്തിൽ റയിൽവേയുടെയും പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ നിർദ്ദിഷ്ട അടിപ്പാത നിർമ്മിക്കുന്ന സ്ഥലത്ത് സംയുക്ത പരിശോധന നടത്തി. ഇതിന്റെ അടിസ്ഥാനത്തിൽ ടെന്റർ ഉൾപ്പടെയുള്ള നടപടിക്രമങ്ങൾ സെപ്തംബർ മാസത്തോടെ പൂർത്തി കരിക്കുകയും, ഒക്ടോബറിൽ പ്രവൃത്തി ആരംഭിക്കുന്നതിനുമാണ് തീരുമാനിച്ചത്. ആറ് മാസത്തിനകം പ്രവൃത്തി പൂർത്തികരിക്കാൻ സാധിക്കുമെന്ന് റെയിൽവെ ഉദ്യോഗസ്ഥർ അറിയിച്ചു.

6 കോടി രൂപയാണ് പഴയങ്ങാടി റയിൽവേ അണ്ടർ ബ്രിഡ്ജ് നിർമ്മിക്കുന്നതിന് സംസ്ഥാന സർക്കാർ ബജറ്റിൽ അനുവദിച്ചത്.ഇതിന്റെ അടിസ്ഥാനത്തിൽ ഡ്രോയിംഗ് വിശദമായ എസ്റ്റിമേറ്റ് എന്നിവ തയ്യാറാക്കുന്നതിന് സംസ്ഥാന സ‍ർക്കാർ 8.30 ലക്ഷം രൂപ റെയിൽവേയ്ക്ക് സെന്റേജ് ചാർജായി നേരത്തെ അടച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ റയിൽവേയും കേരള ഗവൺമെന്റും സംയുക്തമായുള്ള നടപടി ക്രമങ്ങൾ നടത്തി വരികയായിരുന്നു.

പുതിയ അടിപ്പാത, അടിപ്പാതയിൽ ഉണ്ടായേക്കാവുന്ന മഴവെള്ളത്തെ ഡ്രെയിനൗട്ട് ചെയ്യുന്നതിനായി സംബ്ടാങ്കും, പുഴയിലേക്ക് ഓവുചാൽ നിർമ്മാണവും, അപ്രോച്ച് റോഡിന് ആവശ്യമായ സ്ഥലം ഏറ്റെടുക്കൽ, നിലവിലുള്ള റോഡ് അറ്റകുറ്റപണി എന്നിവ ഉൾപ്പടെ പദ്ധതിയിൽ വിഭാവനം ചെയ്തിട്ടുണ്ട്. അടിപാതയുടെ ഭാഗമായി ആവശ്യമുളള അപ്രോച്ച് റോഡി ആവശ്യമുളള സ്ഥലം ഏറ്റെടുക്കാനുള്ള നടപടി വേഗത്തിൽ ആരംഭിക്കുന്നതിന് നടപടി സ്വീകരിക്കാൻ എം എൽ എ പൊതുമരാമത്ത് വകുപ്പ് എക്സിക്യൂട്ടീവ് എഞ്ചിനിയർക്ക് നിർദേശം നൽകി.

നിലവിലുള്ള അടിപ്പാതക്ക് സമീ ത്താണ് പുതിയ അടിപാതനിർമ്മിക്കുന്നത്. 6 മീറ്റർ വീതിയുണ്ടാകും. അടിപാത പൂർത്തിയായൽ വൺ വെ സംവിധാനം ഏർപ്പെടുത്തും.സംയുക്ത പരിശോധനയുടെ ഭാഗമായുള്ള വിശദമായ റിപ്പോർട്ട് പാലക്കാട് റയിൽവേ ഡിവിഷനിലേക്ക് അടുത്ത ദിവസം സമർപ്പിക്കും.സാങ്കേതിക പരമായി മഴക്കാലത്ത് പ്രവൃത്തി ആരംഭിക്കാൻ സാധിക്കില്ല. എന്നാൽ അതിന് മുൻപ് തന്നെ തുടർ നടപടി ക്രമങ്ങൾ വേഗത്തിൽ പൂർത്തികരിച്ച് മഴക്കാലത്തിന് ശേഷം ഒക്ടോബറിൽ പ്രവൃത്തി ആരംഭിക്കുന്നതിനാണ് തീരുമാനമായത്.

ഗതാഗത കുരുക്ക് നേരിടുന്ന അടിപാതക്ക് വീതി കൂട്ടണം എന്നത് കഴിഞ്ഞ 25 വർഷക്കാലമായി പഴയങ്ങാടി ജനതയുടെ പ്രധാന ആവശ്യമാണ്.അത് യാഥാർത്ഥ്യമാക്കുകയാണ്. ജനങ്ങളുടെ പ്രധാന ആവശ്യം പരിഗണിച്ച് അടിപ്പാത വേഗത്തിൽ നടപ്പിലാക്കുന്നതിന് നടപടികളാണ് സ്വീകരിച്ചു വരുന്നതെന്നും എം വിജിൻ എം എൽ എ അറിയിച്ചു

എം എൽ എ യോടൊപ്പം സതേൺ റെയിൽവേ വർക്സ് അസിസ്റ്റന്റ് ഡിവിഷൻ എഞ്ചിനിയർ സുജീന്ദ്രൻ കെ എം, സീനിയർ സെക്ഷൻ എഞ്ചിനിയർ ഹബീബ് റഹ്മാൻ, പൊതു മരാമത്ത് എക്സിക്യൂട്ടീവ് എഞ്ചിനിയർ ജഗദീഷ് എം, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനിയർറാം കിഷോർ പി, അസിസ്റ്റന്റ് എഞ്ചിനിയർ ശ്രീരാഗ് കെ, സി പി ഐ എം മാടായി ഏരിയകമ്മിറ്റി അംഗം പി ജനാർദ്ദനൻ, മാടായി ലോക്കൽ സെക്രട്ടറി പി വി വേണുഗോപാൽ എന്നിവരും ഉണ്ടായിരുന്നു.

Pazhyangadi Railway Underpass

Next TV

Related Stories
ആന്തൂർ നഗരസഭ ന്യൂ ഇന്ത്യാ ലിറ്ററസി പ്രോഗ്രാം ഉല്ലാസ് മൂന്നാംഘട്ടം ആരംഭിച്ചു

Mar 19, 2025 09:15 PM

ആന്തൂർ നഗരസഭ ന്യൂ ഇന്ത്യാ ലിറ്ററസി പ്രോഗ്രാം ഉല്ലാസ് മൂന്നാംഘട്ടം ആരംഭിച്ചു

ആന്തൂർ നഗരസഭ ന്യൂ ഇന്ത്യാ ലിറ്ററസി പ്രോഗ്രാം-ഉല്ലാസ് - മൂന്നാംഘട്ടം...

Read More >>
ലഹരി വ്യാപനത്തിന് ഒത്താശ ചെയ്തു കൊടുത്തവരാണ് പിണറായിസർക്കാർ: അഡ്വ:മാർട്ടിൻ ജോർജ്ജ്

Mar 19, 2025 09:03 PM

ലഹരി വ്യാപനത്തിന് ഒത്താശ ചെയ്തു കൊടുത്തവരാണ് പിണറായിസർക്കാർ: അഡ്വ:മാർട്ടിൻ ജോർജ്ജ്

ലഹരി വ്യാപനത്തിന് ഒത്താശ ചെയ്തു കൊടുത്തവരാണ് പിണറായിസർക്കാർ: അഡ്വ:മാർട്ടിൻ...

Read More >>
‘മമ്മൂട്ടിക്ക് വഴിപാടുമായി മോഹൻലാൽ ശബരിമലയിൽ, ഇതാണ് കേരളം, ഇങ്ങിനെയാവണം നമ്മുടെ രാജ്യം’: മാതൃകയെന്ന് കെ ടി ജലീൽ

Mar 19, 2025 07:51 PM

‘മമ്മൂട്ടിക്ക് വഴിപാടുമായി മോഹൻലാൽ ശബരിമലയിൽ, ഇതാണ് കേരളം, ഇങ്ങിനെയാവണം നമ്മുടെ രാജ്യം’: മാതൃകയെന്ന് കെ ടി ജലീൽ

‘മമ്മൂട്ടിക്ക് വഴിപാടുമായി മോഹൻലാൽ ശബരിമലയിൽ, ഇതാണ് കേരളം, ഇങ്ങിനെയാവണം നമ്മുടെ രാജ്യം’: മാതൃകയെന്ന് കെ ടി...

Read More >>
സ്നേഹിത എക്സ്റ്റൻഷൻ സെന്റർ ജെൻഡർ ഹെൽപ് ഡസ്ക് സേവനം ഇനി തളിപ്പറമ്പ് ഡിവൈഎസ്പി ഓഫിസിലും

Mar 19, 2025 07:44 PM

സ്നേഹിത എക്സ്റ്റൻഷൻ സെന്റർ ജെൻഡർ ഹെൽപ് ഡസ്ക് സേവനം ഇനി തളിപ്പറമ്പ് ഡിവൈഎസ്പി ഓഫിസിലും

സ്നേഹിത എക്സ്റ്റൻഷൻ സെന്റർ ജെൻഡർ ഹെൽപ് ഡസ്ക് സേവനം ഇനി തളിപ്പറമ്പ് ഡിവൈഎസ്പി...

Read More >>
ആശ പ്രവർത്തകരുമായി സംസ്ഥാന സർക്കാർ നടത്തിയ ചർച്ച പരാജയം, നാളെ മുതൽ നിരാഹാരം

Mar 19, 2025 07:29 PM

ആശ പ്രവർത്തകരുമായി സംസ്ഥാന സർക്കാർ നടത്തിയ ചർച്ച പരാജയം, നാളെ മുതൽ നിരാഹാരം

ആശ പ്രവർത്തകരുമായി സംസ്ഥാന സർക്കാർ നടത്തിയ ചർച്ച പരാജയം, നാളെ മുതൽ...

Read More >>
കൊല്ലത്ത് രണ്ടര വയസുകാരനെ കഴുത്തറുത്തു കൊന്ന് അച്ഛനും അമ്മയും ജീവനൊടുക്കി

Mar 19, 2025 02:05 PM

കൊല്ലത്ത് രണ്ടര വയസുകാരനെ കഴുത്തറുത്തു കൊന്ന് അച്ഛനും അമ്മയും ജീവനൊടുക്കി

കൊല്ലത്ത് രണ്ടര വയസുകാരനെ കൊന്ന് അച്ഛനും അമ്മയും...

Read More >>
Top Stories