---
title: "വാഹനാപകടത്തിൽ പരിക്കേറ്റ് ചികിൽസയിലായിരുന്ന യുവാവ് മരണപ്പെട്ടു"
english_title: " young man died"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/262615/young-man-died"
published_at: "2025-01-11T11:11:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/678204c629790_Untitled-2-web.jpg"
keywords: []
---

# വാഹനാപകടത്തിൽ പരിക്കേറ്റ് ചികിൽസയിലായിരുന്ന യുവാവ് മരണപ്പെട്ടു

> **Lead Summary:** **കൂവേരി : **കൂവേരി മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തിന് സമീപം താമസിക്കുന്ന എം.വി രതീഷ് നിര്യാതനായി. പരേതനായ എ. കൃഷ്ണൻ്റെയും എം.വി നാരായണിയുടെ മകനാണ്.

## Article Content

**കൂവേരി : **കൂവേരി മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തിന് സമീപം താമസിക്കുന്ന എം.വി രതീഷ് നിര്യാതനായി. പരേതനായ എ. കൃഷ്ണൻ്റെയും എം.വി നാരായണിയുടെ മകനാണ്.

ഭാര്യ: രേഷ്മ.വി.വി. മക്കൾ: സോനു ആർ കൃഷ്ണ, ധ്യാൻ കൃഷ്ണ സഹോദരങ്ങൾ: പ്രീയേഷ്, പ്രതീഷ്. 18/03/23 ന് രാവിലെ ജേഷ്ഠൻ്റെ ഭാര്യയെ കോഴിക്കോട് വിമാനത്താവളത്തിൽ ആക്കി മടങ്ങിവരവെ രതീഷ് ഓടിച്ചിരുന്ന കാർ കീച്ചേരി വളവിൽ ബസുമായി കൂട്ടിയിടിക്കുകയായിരുന്നു.

സാരമായി പരിക്കേറ്റ് ഒന്നര വർഷത്തോളമായി ചികിത്സയിലാണ്. അപകടത്തിൽ അച്ഛനും അമ്മയ്ക്കും പരിക്കേറ്റിരുന്നു . ചികിത്സയിലിരിക്കെ അച്ഛൻ മരണപ്പെട്ടിരുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/262615/young-man-died)