കല്യാശ്ശേരി: കല്യാശ്ശേരി മണ്ഡലത്തിൽ ഔഷധ ഗ്രാമം രണ്ടാംഘട്ട പദ്ധതിയുടെ ഭാഗമായി കൃഷി ചെയ്ത കുറുന്തോട്ടിയുടെ വിളവെടുപ്പ് നടന്നു.
ഏഴോം പഞ്ചായത്തിലെ പാറമ്മലിൽ നടന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിണ്ടന്റ് പി ഗോവിന്ദൻ അധ്യക്ഷത വഹിച്ചു. മണ്ഡലത്തിലെ മൂന്ന് പഞ്ചായത്തുകളിലായി 25 ഏക്കറിൽ 2023 തുടങ്ങിയ ഔഷധ ഗ്രാമം പദ്ധതി രണ്ടാംഘട്ടത്തിൽ രണ്ടാംഘട്ടത്തിൽ 100 ഏക്കറിൽ നൂറ് മേനി വിളവ് ലഭിച്ചതിന് ആഹ്ലാദത്തിലാണ് കർഷകർ.
ആദ്യഘട്ടത്തിൽ കടന്നപ്പള്ളി, പാണപ്പുഴ, ഏഴോം, കണ്ണപുരം എന്നീ പഞ്ചായത്തുകളിൽ 25 ഏക്കറിൽ കുറുന്തോട്ടി കൃഷി വൻ വിജയമായിരുന്നു.രണ്ടര ഏക്കറിൽ പ്രത്യേകം തയ്യാറാക്കിയ സ്ഥലത്ത് വിത്തിട്ടാണ് പദ്ധതി തുടങ്ങിയത് 2023 ഡിസംബറിൽ ആദ്യഘട്ട വിളവെടുപ്പ് നടത്തി രണ്ടാംഘട്ട പദ്ധതി 2024 ജൂലൈ 24ന് മാടായിപ്പാറ തവരതടത്തിൽ തുടങ്ങിയത്. തുടർന്ന് മണ്ഡലത്തിൽ 100 ഏക്കറിൽ ഔഷധകൃഷി വ്യാപിപ്പിക്കുകയായിരുന്നു.
കടന്നപ്പള്ളി, പാണപ്പുഴ പഞ്ചായത്തിൽ 20 ഏക്കറിലും ഏഴോം, ചെറുതാഴം എന്നിവിടങ്ങളിൽ 15 ഏക്കറിലും പട്ടുവം, കല്യാശേരി, കണ്ണപുരം, കുഞ്ഞിമംഗലം പഞ്ചായത്തുകളിൽ പത്തേക്കർ വീതവും മാടായി, ചെറുകുന്ന് പഞ്ചായത്തുകളിൽ 5 ഏക്കറിലും ആണ് പദ്ധതി.ഇതിനായി സംസ്ഥാന സർക്കാർ 32.50 ലക്ഷം രൂപയും അനുവദിച്ചിരുന്നു.
Kurunthoti cultivated